Advertisment

കുവൈറ്റില്‍ നാഷണല്‍ അസംബ്ലി പിരിച്ചുവിടാന്‍ ചിലര്‍ അരാജകത്വം സൃഷ്ടിക്കുന്നുവെന്ന് സ്പീക്കര്‍

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: തര്‍ക്കമുണ്ടാക്കി നാഷണല്‍ അസംബ്ലിയെ പിരിച്ചുവിടുകയെന്ന ലക്ഷ്യത്തോടെയായിരുന്നു കഴിഞ്ഞ രണ്ട് സെക്ഷനുകളില്‍ ചില എംപിമാര്‍ പ്രവര്‍ത്തിച്ചതെന്ന് സ്പീക്കര്‍ മര്‍സൂഖ് അല്‍ ഗാനിം പറഞ്ഞു.

ബുധനാഴ്ചത്തെ സെക്ഷന്‍ അടുത്ത രണ്ടാഴ്ച വരെ നീട്ടിവച്ചതായും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ, നിയമപരമായ, അല്ലെങ്കില്‍ ഭരണഘടനാപരമായ തര്‍ക്കങ്ങള്‍ മുമ്പ് ചെയ്തതുപോലെ ശാന്തമായി കൈകാര്യം ചെയ്യേണ്ടതാണ്. എന്നാല്‍ സഭയില്‍ അടുത്തിടെ നടന്ന സംഭവങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.

സഭ പിരിച്ചുവിടുന്നതിനായി എല്ലാ സെക്ഷനുകളിലും അരാജകത്വം സൃഷ്ടിക്കുകയാണ് ചിലരുടെ ലക്ഷ്യമെന്ന് പൗരന്മാര്‍ക്ക് മനസിലാകുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Advertisment