Advertisment

എനിക്കിപ്പോള്‍ മുടി കിളിര്‍ത്ത് വരുന്നുണ്ട്, പക്ഷേ കണ്‍പീലിയും പുരികവും വരാനുണ്ട്.. അത് സാരമില്ല... ഞാന്‍ സാധാരണ നിലയിലേക്ക് തിരിച്ചുവരാന്‍ കാത്തിരിക്കുന്നു'-കാന്‍സറിനെഅതിജീവിച്ച്ബിഗ് ബിയിലെ മേരി ടീച്ചര്‍

author-image
ഫിലിം ഡസ്ക്
New Update

തിരുവനന്തപുരം: 'ബിഗ് ബി'യിലെ മേരി ജോണ്‍ കുരിശിങ്കലിനെ മലയാളികള്‍ക്ക് മറക്കാനാകില്ല. ശക്തമായ കഥാപാത്രത്തെ ബിഗ് സ്ക്രീനില്‍ അവതരിപ്പിച്ച നഫീസ അലി ജീവിതത്തിലും ശക്തയായ സ്ത്രീയാണ്.

Advertisment

publive-image

കാന്‍സറിനെ പൊരുതി തോല്‍പ്പിച്ച സഫീസയുടെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങുന്നത്.

'എനിക്കിപ്പോള്‍ മുടി കിളിര്‍ത്ത് വരുന്നുണ്ട്. പക്ഷേ കണ്‍പീലിയും പുരികവും വരാനുണ്ട്. അത് സാരമില്ല. ഞാന്‍ സാധാരണ നിലയിലേക്ക് തിരിച്ചുവരാന്‍ കാത്തിരിക്കുന്നു'- നഫീസ അലി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ഫെബ്രുവരി എട്ടിനായിരുന്നു നഫീസയുടെ ശസ്ത്രക്രിയ. പെരിറ്റോണിയല്‍ കാന്‍സറിന്‍റെ മൂന്നാംഘട്ടത്തിലായിരുന്നു അവര്‍. എന്നാല്‍ കാന്‍സറിനെ മനക്കരുത്ത് കൊണ്ട് തോല്‍പ്പിച്ച് പുഞ്ചിരിക്കുകയാണ് പ്രിയപ്പെട്ട മേരി ടീച്ചര്‍.

Advertisment