Advertisment

ഗോവയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗംബര്‍ കാമത്ത് ബിജെപിയിലേക്ക് ?: പരീക്കറുടെ പിന്‍ഗാമിയായേക്കും

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

പനാജി : ഗോവയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ദിഗംബര്‍ കാമത്ത് ബിജെപിയില്‍ ചേരാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇന്നലെ വൈകീട്ട് നടന്ന ബിജെപി എംഎല്‍എമാരുടെ യോഗത്തില്‍ ദിഗംബര്‍ കാമത്തിന്റെ ബിജെപി പ്രവേശം ചര്‍ച്ച ചെയ്തിരുന്നതായി ഗോവ ഡെപ്യൂട്ടി സ്പീക്കര്‍ മൈക്കല്‍ ലോബോ പറഞ്ഞു.

Advertisment

publive-image

പരീക്കറുടെ ആരോഗ്യനില മോശമായി തുടരുന്ന സാഹചര്യത്തില്‍ ഗോവയില്‍ പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുമെന്ന് മുന്‍മന്ത്രിയും കോര്‍കമ്മിറ്റി അംഗവുമായ ദയാനന്ദ് മന്‍ഡ്രേക്കര്‍ സൂചിപ്പിച്ചിരുന്നു.

അതേസമയം ദിഗംബര്‍ കാമത്തിന്റെ മുഖ്യമന്ത്രിയാക്കുന്ന കാര്യത്തില്‍ ബിജെപി കേന്ദ്രനേതൃത്വമാണ് തീരുമാനം എടുക്കുകയെന്ന് മൈക്കല്‍ ലോബോ പറഞ്ഞു. 207 മുതല്‍ 2012 വരെ ഗോവ മുഖ്യമന്ത്രിയായിരുന്നു ദിഗംബര്‍ കാമത്ത്. ലോക്‌സഭ തെരഞ്ഞെടുപ്പ് വേളയില്‍ ദിഗംബര്‍ കാമത്ത് ബിജെപി പാളയത്തിലേക്ക് കൂറുമാറിയാല്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാണ്.

Advertisment