Advertisment

റിപ്പബ്ലിക്‌ ദിന സമ്മാനമായി ഡിജിബോക്‌സില്‍ 26 ജിബി സൗജന്യ സ്റ്റോറേജ്

New Update

കൊച്ചി: ഇന്ത്യയിലെ ആദ്യ സ്വദേശി ഡിജിറ്റല്‍ അസറ്റ് മാനേജ്‌മെന്റ് പ്ലാറ്റ്‌ഫോം ആയ ഡിജിബോക്‌സ് റിപ്പബ്ലിക് ദിന സമ്മാനമായി സൗജന്യ സ്റ്റോറേജ് പ്രഖ്യാപിച്ചു. ഡിജിബോക്‌സ് അവതരിപ്പിച്ച 'സ്വദേശി സ്റ്റോറേജ് പ്രതിജ്ഞ' എടുക്കുന്ന യൂസര്‍മാര്‍ക്ക് 26 ജിബി സ്റ്റോറേജ് ആണ് സൗജന്യമായി ലഭിക്കുക. റിപ്പബ്ലിക് ദിനാചരണ വാരത്തില്‍ സൈന്‍-അപ് ചെയ്യുന്നവര്‍ക്ക് ഈ ഓഫര്‍ ലഭിക്കും. സ്വദേശി ഉല്‍പ്പന്നങ്ങളേയും സേവനങ്ങളേയും പ്രോത്സാഹിപ്പിക്കുന്നതിനാണ് പ്രതിജ്ഞ.

Advertisment

നിതി ആയോഗ് മേധാവി അമിതഭ് കാന്ത് കഴിഞ്ഞ മാസമാണ് ഡിജിബോക്‌സ് അവതരിപ്പിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ ആത്മനിര്‍ഭര്‍ ഭാരത്, വോക്കല്‍ ഫോര്‍ ലോക്കല്‍ എന്നീ സ്വദേശി ഉല്‍പ്പന്ന പ്രോത്സാഹന പദ്ധതികളുടെ ഭാഗമായാണ് പൂര്‍ണമായും ഇന്ത്യന്‍ ആയ ക്ലൗഡ് സ്റ്റോറേജ്, സാസ് സേവനങ്ങളുമായി ഡിജിബോക്‌സ് അവതരിപ്പിച്ചത്. സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും ഉപയോഗിക്കാവുന്ന സ്റ്റോറേജ് സംവിധാനമാണിത്.

അവതരിപ്പിച്ച് ഒരു മാസം പിന്നിടുമ്പോള്‍ നാലു ലക്ഷം ആക്ടീവ് യൂസര്‍മാരാണ് ഇപ്പോള്‍ ഡിജിബോക്‌സിനുള്ളത്. ജനങ്ങളില്‍ നിന്നുള്ള ഈ പിന്തുണയില്‍ അതിയായ സന്തോഷമുണ്ടെന്ന് ഡിജിബോക്‌സ് സിഇഒ അര്‍നബ് മിത്ര പറഞ്ഞു.

പ്രതിമാസ, വാര്‍ഷിക നിരക്കുകളില്‍ ഡിജിബോക്‌സ് സേവനം ലഭ്യമാണ്. ഏറ്റവും കുറഞ്ഞ മാസ നിരക്ക് 30 രൂപയാണ്. സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സ്റ്റോറേജ് ക്ലൗഡ് ആയ ഡിജിബോക്സ് മികച്ച ഡേറ്റ സുരക്ഷ ഉറപ്പുവരുത്തുന്നു.

ഡേറ്റയുടെ പൂര്‍ണ അവകാശം സംരക്ഷിച്ചു കൊണ്ടു തന്നെ അത് പങ്കാളികളുമായും സമൂഹ മാധ്യമങ്ങളിലും ഷെയര്‍ ചെയ്യാനും കഴിയും. ലളിതമായും വേഗത്തിലും ഫയല്‍ ട്രാന്‍സ്ഫറിന് സഹായിക്കുന്ന ഇന്‍സ്റ്റഷെയര്‍ എന്ന ഫീച്ചറും ഡിജിബോക്സിലുണ്ട്. വലിയ ഡോക്യൂമെന്റുകള്‍, ഹൈ റെസലൂഷന്‍ ചിത്രങ്ങള്‍, പിഡിഎഫ് തുടങ്ങിയവ ഇതുവഴി ഉടനടി കൈമാറാം. രണ്ടു ജിബി സൗജന്യ സ്റ്റോറേജും ലഭ്യമാണ്. 45 ദിവസം വരെ ഈ ഫലയുകള്‍ ഡിജിബോക്സിലുണ്ടാകും.

digibox free storage
Advertisment