Advertisment

ആളുകളെ തിരിച്ചറിയുന്നതിനും ഇടപാടുകള്‍ പൂര്‍ത്തിയാക്കുന്നതിനും ഡിജിറ്റല്‍ സിവില്‍ ഐഡി കാര്‍ഡിന് അംഗീകാരം നല്‍കി കുവൈറ്റ് ഡെപ്യൂട്ടി പ്രധാനമന്ത്രി

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: ആളുകളെ തിരിച്ചറിയുന്നതിനും ഇടപാടുകള്‍ പൂര്‍ത്തിയാക്കുന്നതിനുമായി ഡെപ്യൂട്ടി പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ അനസ് അല്‍ സലെ ഡിജിറ്റല്‍ സിവില്‍ ഐഡി കാര്‍ഡിന് അംഗീകാരം നല്‍കി.

കുവൈറ്റ് മൊബൈല്‍ ഐഡി ആപ്ലിക്കേഷന്‍ സംവിധാനം വഴി നല്‍കുന്ന ഡിജിറ്റല്‍ കാര്‍ഡിലൂടെ എല്ലാ സര്‍ക്കാര്‍, സര്‍ക്കാരിതര ഇടപാടുകളിലും ഒരു വ്യക്തിയുടെ ഐഡന്റിറ്റി നിര്‍ണയിക്കും.

കുവൈറ്റ് മൊബൈല്‍ ഐഡി (മൈ ഐഡി) ആപ്ലിക്കേഷനിലെ സംവിധാനങ്ങള്‍ വഴി സര്‍ക്കാര്‍, സര്‍ക്കാരിതര സേവനങ്ങളിലേക്ക് സുരക്ഷിതമായ പ്രവേശനം ലഭിക്കുന്നതായും അധികൃതര്‍ അറിയിച്ചു.

കുവൈറ്റ് മൊബൈല്‍ ഐഡി ആപ്ലിക്കേഷന് കീഴിലുള്ള സേവനങ്ങള്‍ ഉപയോഗിക്കുന്നതിന് കാലാവധി തീര്‍ന്ന സിവില്‍ ഐഡി കാര്‍ഡ് പുതുക്കണം.

Advertisment