Advertisment

കോവിഡ്​ 19 ;ഡിജിറ്റല്‍ ഇടപാടുകള്‍​ പ്രോല്‍സാഹിപ്പിക്കണമെന്ന് ആര്‍.ബി.ഐ ഗവര്‍ണ ശക്​തകാന്ത ദാസ്

New Update

ന്യൂഡല്‍ഹി: കോവിഡ്​ 19 വൈറസ്​ ബാധയുടെ പശ്​ചാത്തലത്തില്‍ ഡിജിറ്റല്‍ ഇടപാടുകള്‍​ പ്രോല്‍സാഹിപ്പിക്കണമെന്ന്​ ആര്‍.ബി.ഐ ഗവര്‍ണ ശക്​തകാന്ത ദാസ്​. മോശം സമയത്തിലൂടെയാണ്​ നമ്മള്‍ കടന്നു പോകുന്നത്​.

Advertisment

publive-image

ഈയൊരു സാഹചര്യത്തില്‍ മുന്‍കരുതലെടുക്കാന്‍ നാം ബാധ്യസ്ഥരാണ്​. ഇതിനായി എല്ലാ ഇടപാടുകളും ഡിജിറ്റലായി നടത്തണം. ഡെബിറ്റ്​, ക്രെഡിറ്റ്​ കാര്‍ഡ്​ ഇടപാടുകളെല്ലാം ഡിജിറ്റലായി നടത്തണമെന്ന്​ ശക്​തികാന്ത ദാസ് വീഡിയോയില്‍​ ആവശ്യപ്പെട്ടു.

ഞായറാഴ്​ച പുറത്തിറക്കിയ വീഡിയോയിലാണ്​ ആര്‍.ബി.ഐ ഗവര്‍ണര്‍ ഇക്കാര്യം ആവശ്യപ്പെടുന്നത്​.

കോവിഡ്​ 19 വൈറസ്​ ബാധയെ തുടര്‍ന്ന് സാമ്പത്തിക രംഗത്തെ പ്രതിസന്ധി മറികടക്കാന്‍ കര്‍ശന നടപടികളുമായി ആര്‍.ബി.ഐ രംഗത്തെത്തിയിരുന്നു.

digital transaction
Advertisment