Advertisment

മിക്ക മൊബൈൽ ഷോപ്പ് ഉടമസ്ഥരും പുതിയ ഫോൺ ഇറങ്ങിയാൽ എന്നെയാകും ആദ്യം വിളിക്കുക. ഏറ്റവും കൂടുതൽ ഫോൺ വാങ്ങിക്കുന്ന ആളായി മാറിയിരിക്കുകയാണ് ഞാൻ. എപ്പോൾ പുതിയ ഫോൺ വാങ്ങിയാലും പൊലീസുകാർ വന്ന് കൊണ്ട് പോകും. കഴിഞ്ഞ തവണ ഐ ഫോൺ 13 പ്രൊ ഇറങ്ങിയപ്പോൾ എനിക്ക് തന്നിരുന്നു. അതും എന്റെ കയ്യിൽ നിന്ന് പോയി. ഇപ്പോൾ ഞാൻ പ്രാർഥിച്ചാണ് നിൽക്കുന്നത്. ഇവർ ഇത്തവണ 14 പ്രൊ തരുമെന്നാണ് പറയുന്നത്. അതാരും കൊണ്ടുപോവല്ലേ; മൊബൈൽ ഷോറൂമിന്റെ ഉദ്ഘാടന വേദിയിൽ സദസ്സിനെ പൊട്ടി ചിരിപ്പിച്ച് ദിലീപ്

author-image
ഫിലിം ഡസ്ക്
Updated On
New Update

ഈയിടെയായി ഏറ്റവും കൂടുതൽ ഫോൺ വാങ്ങുന്ന ആൾ താനാണെന്നും ഏതു പുതിയ ഫോൺ വാങ്ങിയാലും അത് പൊലീസുകാർ കൊണ്ടുപോകുമെന്ന അവസ്ഥയാണെന്നും ദിലീപ്  . മൊബൈൽ ഷോറൂമിന്റെ ഉദ്ഘാടന വേദിയിലാണ് ദിലീപ് ഇക്കാര്യം പറഞ്ഞത്‌.

Advertisment

publive-image

‘‘മിക്ക മൊബൈൽ ഷോപ്പ് ഉടമസ്ഥരും പുതിയ ഫോൺ ഇറങ്ങിയാൽ എന്നെയാകും ആദ്യം വിളിക്കുക. ഏറ്റവും കൂടുതൽ ഫോൺ വാങ്ങിക്കുന്ന ആളായി മാറിയിരിക്കുകയാണ് ഞാൻ. എപ്പോൾ പുതിയ ഫോൺ വാങ്ങിയാലും പൊലീസുകാർ വന്ന് കൊണ്ട് പോകും.

കഴിഞ്ഞ തവണ ഐ ഫോൺ 13 പ്രൊ ഇറങ്ങിയപ്പോൾ എനിക്ക് തന്നിരുന്നു. അതും എന്റെ കയ്യിൽ നിന്ന് പോയി. ഇപ്പോൾ ഞാൻ പ്രാർഥിച്ചാണ് നിൽക്കുന്നത്. ഇവർ ഇത്തവണ 14 പ്രൊ തരുമെന്നാണ് പറയുന്നത്. അതാരും കൊണ്ടുപോവല്ലേ എന്ന പ്രാർഥനയിലാണ് ഞാൻ. ’’–ദിലീപ് പറഞ്ഞു.

സംവിധായകൻ അരുൺ ​ഗോപി, നാദിർഷ, നടൻ ടിനി ടോം, ഷിയാസ് കരീം, സാനിയ അയ്യപ്പൻ എന്നിവരും വേദിയിലുണ്ടായിരുന്നു.

Advertisment