Advertisment

ഒരു മുഴം മുന്‍പേ തിരിച്ചടിച്ച് ദിലീപ് : നടന്‍ അമ്മയില്‍ നിന്നും രാജിവച്ചത് 10 ന്. വാര്‍ത്ത പുറത്തുവന്നത് നടിമാരുടെ വാര്‍ത്താസമ്മേളനത്തിന് പിന്നാലെ !

New Update

publive-image

Advertisment

കൊച്ചി : തനിക്കെതിരെ അമ്മയില്‍ നടിമാര്‍ ഉള്‍പ്പെടെ കരുനീക്കം ശക്തമാക്കുന്നു എന്നറിഞ്ഞതോടെ ഈ മാസം പത്തിന് തന്നെ നടന്‍ ദിലീപ് അമ്മയില്‍ നിന്നും രാജി വയ്ക്കാനുള്ള കത്ത് നേതൃത്വത്തിന് കൈമാറിയിരുന്നതായി സൂചന. എന്നാല്‍ താരസംഘടനയായ എ.എം.എം.എയ്‌ക്കെതിരേ കടുത്ത വിമര്‍ശനങ്ങളുമായി സിനിമയിലെ സ്ത്രീ കൂട്ടായ്മയായ വിമണ്‍ ഇന്‍ സിനിമാ കളക്ടീവ രംഗത്തെത്തിയിരുന്ന ഇതിന് പിന്നാലെയാണ് ദിലീപ് രാജിവെച്ചു എന്ന വാര്‍ത്ത വരുന്നത്. പക്ഷേ രാജികത്ത് ഈ മാസം പത്തിന് നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്.

publive-image

അമ്മ പ്രസിഡന്റ് മോഹന്‍ലാലിനാണ് രാജികത്ത് കൈമാറിയത്. നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെ തിരിച്ചെടുത്ത സംഭവുമായി ബന്ധപ്പെട്ട് എ.എം.എം.എയുമായി നടന്ന ചര്‍ച്ചയില്‍ യാതൊരു തരത്തിലുള്ള നടപടിയും ഉണ്ടായില്ലെന്ന് ഡബ്ല്യുസിസി അംഗങ്ങള്‍ ആരോപിച്ചു.

publive-image

ലൈഗികപീഡകരെ സംരക്ഷിക്കുന്ന നിലപാടാണ് അമ്മ സംഘടന നടത്തുന്നതെന്നും ആക്രമിക്കപ്പെട്ട നടിക്ക് ഒരു പിന്തുണയും കിട്ടുന്നില്ലെന്നും ഡബ്ല്യുസിസി കുറ്റപ്പെടുത്തി. 15 വര്‍ഷം മലയാളസിനിമയില്‍ പ്രവര്‍ത്തിച്ച് നടിയാണ് ആക്രമിക്കപ്പെട്ടത്.

publive-image

പീഡിപ്പിക്കപ്പെട്ടയാള്‍ സംഘടയ്ക്ക് പുറത്ത്, പ്രതിയായ ആള്‍ അകത്ത്, ഇതെന്തു നീതി? ഇരയായ പെണ്‍കുട്ടിയെ ആക്ഷേപിക്കാനും അപമാനിക്കാനും ശ്രമിച്ചു. 'ചൂടുവെള്ളത്തില്‍ വീണ പൂച്ച' എന്ന നടന്‍ ബാബുരാജിന്റെ പരാമര്‍ശം ഹീനം. അമ്മയുടെ ഭാരവാഹികള്‍ നീതിമാന്മാരല്ലെന്നും രേവതി തുറന്നടിച്ചു.

publive-image

എ.എം.എം.എയുടെ പ്രസിഡന്റ് മോഹന്‍ലാലിനെതിരെ രൂക്ഷ വിമര്‍ശനവുമായാണ് ഡബ്ല്യുസിസിയുടെ വാര്‍ത്താസമ്മേളനം ആരംഭിച്ചത് തന്നെ. മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ എ.എം.എം.എയുടെ പ്രസിഡന്റ് മൂന്ന് നടിമാരെന്നാണ് ഞങ്ങളെ അഭിസംബോധന ചെയ്തത്. നടിമാര്‍ മാത്രമല്ല, ഞങ്ങള്‍ക്ക് മൂന്ന് പേരുണ്ട്. എന്തുകൊണ്ട് ആ പേര് വിളിച്ച് അഭിസംബോധന ചെയ്തില്ല-രേവതി ചോദിച്ചു

dileep amma
Advertisment