Advertisment

മഹാലക്ഷ്മിയെ കൈയ്യിലെടുത്ത് ദിലീപ്, അരികത്തായി കാവ്യയും; മുഖം കാണാനാവാത്ത നിരാശയില്‍ ആരാധകര്‍

author-image
ഫിലിം ഡസ്ക്
New Update

ദിലീപിന്റെയും കാവ്യയുടെയും മകള്‍ മഹാലക്ഷ്മിയുടെ ഫോട്ടോ വളരെ വിരളമായേ പുറത്തു വരാറുള്ളു. പൊതു വേദികളില്‍ ദിലീപിനും കാവ്യയ്ക്കും ഒപ്പം മകള്‍ മീനാക്ഷിയും പ്രത്യക്ഷപ്പെടാറുണ്ടെങ്കിലും മഹാലക്ഷ്മി ഉണ്ടാവാറില്ല. മകളുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നതിനോട് താരങ്ങള്‍ക്ക് താല്‍പര്യമില്ല എന്നാണ് അടുപ്പമുളളവര്‍ പറയുന്നത്.

Advertisment

publive-image

മഹാലക്ഷ്മിയുടെ ഒരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മകളെ കൈയ്യിലെടുത്ത് നില്‍ക്കുന്ന ദിലീപും അരികിലായി നില്‍ക്കുന്ന കാവ്യയുമാണ് ചിത്രത്തിലുള്ളത്. എന്നാല്‍ ചിത്രത്തില്‍ മഹാലക്ഷ്മിയുടെ മുഖം വ്യക്തമല്ല. ആരോടോ സംസാരിച്ച് നില്‍ക്കുന്ന രീതിയിലാണ് ചിത്രം എത്തിയിരിക്കുന്നത്.

എവിടെ വച്ചാണ് ചിത്രം പകര്‍ത്തിയതെന്ന് വ്യക്തമല്ല. ഏറെ മാസങ്ങള്‍ക്ക് ശേഷം മഹാലക്ഷ്മിയുടെ ഫോട്ടോ കാണാന്‍ കഴിഞ്ഞസന്തോഷത്തിലാണ് ദിലീപിന്റെയും കാവ്യയുടെയും ആരാധകര്‍. എങ്കിലും മുഖം കാണാന്‍ കഴിയാത്തതിലുളള നിരാശയും ആരാധകര്‍ കമന്റിലൂടെ പങ്കുവച്ചിട്ടുണ്ട്.

dileep film news
Advertisment