ദിലീപ് ജര്‍മ്മനിയ്ക്ക് ! പോലീസിന്‍റെ വാദം പൊളിഞ്ഞു, ഇനി ഒന്നര മാസം വിദേശവാസം

ന്യൂസ് ബ്യൂറോ, കൊച്ചി
Wednesday, November 7, 2018

കൊ​ച്ചി : ന​ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന കേ​സി​ൽ പ്രതി ചേര്‍ക്കപെട്ട ദിലീപ് മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരം 45 ദിവസത്തെ ഷൂട്ടിങ്ങിനായി വിദേശത്തേയ്ക്ക് പോകും. ദിലീപിന്‍റെ വിദേശയാത്രയെ ശക്തമായി എതിര്‍ത്ത് പോലീസ് രംഗത്ത് വന്നിരുന്നെങ്കിലും കോടതി പോലീസിന്‍റെ വാദം തള്ളി ദിലീപിന് യാത്രാനുമതി നല്‍കുകയായിരുന്നു.

കോടതി ഉത്തരവ് പ്രകാരം ദി​ലീ​പി​നു താ​ൽ​ക്കാ​ലി​ക​മാ​യി പാ​സ്പോ​ർ​ട്ട് ന​ൽ​കി. ജര്‍മ്മനിയില്‍ സിനിമാ ഷൂട്ടിങ്ങിനു പോകാന്‍ വ​ർ​ക്ക് വീ​സ​ക്കാ​യി പാ​സ്പോ​ർ​ട്ട് ഹാ​ജ​രാ​ക്കേ​ണ്ട​തു​ണ്ടെ​ന്ന പ്ര​തി​ഭാ​ഗം വാ​ദം അം​ഗീ​ക​രി​ച്ചു പാ​സ്പോ​ർ​ട്ട് ന​ൽ​കാ​ൻ എ​റ​ണാ​കു​ളം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി ഉ​ത്ത​ര​വി​ടു​ക​യാ​യി​രു​ന്നു.

ഈ ​മാ​സം 15 മു​ത​ൽ ഡി​സം​ബ​ർ 31 വ​രെ ഷൂ​ട്ടിം​ഗി​നാ​യി വി​ദേ​ശ​ത്തു പോ​കാ​നു​ള്ള ദി​ലീ​പി​ന്‍റെ അ​പേ​ക്ഷ​യെ പ്രോ​സി​ക്യൂ​ഷ​ൻ ക​ഴി​ഞ്ഞ ദി​വ​സം കോ​ട​തി​യി​ൽ ശ​ക്ത​മാ​യി എ​തി​ർ​ത്തി​രു​ന്നു. ഈ ​ഹ​ർ​ജി​യി​ൽ ഈ ​മാ​സം ഒ​ന്പ​തി​നു തീ​രു​മാ​ന​മെ​ടു​ക്കാ​നാ​യി മാ​റ്റി​യ കോ​ട​തി വ​ർ​ക്ക് വീ​സ​യു​ടെ ആ​വ​ശ്യ​ത്തി​ലേ​ക്കാ​യി മാ​ത്രം താ​ൽ​ക്കാ​ലി​ക​മാ​യി പാ​സ്പോ​ർ​ട്ട് വി​ട്ടു​ന​ൽ​കു​ക​യാ​യി​രു​ന്നു.

×