Advertisment

കോടതി വിധി ദിലീപിന്‌ എതിരാണെന്ന് പാടി പുകഴ്ത്തുന്ന മാധ്യമ കോക്കസ്സുകളുടെ അറിവിലേക്ക്‌ ; എല്ലാം കൊണ്ടും ഈ വിധി ദിലീപിനു അനുകൂലമാണ് ; കോടതി ദൃശ്യങ്ങൾ കൊടുക്കാൻ വിധിച്ചിരുന്നെങ്കിൽ ദിലീപ്‌ പെട്ടേനെ ! ; സംവിധായകൻ

author-image
ഫിലിം ഡസ്ക്
New Update

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ സുപ്രീം കോടതിയുടെ വിധി ദിലീപിന് അനുകൂലമാണെന്ന് അവകാശപ്പെട്ട് സംവിധായകൻ വ്യാസൻ കെ.പി രംഗത്ത്. ദിലീപ്‌ സംശയിക്കുന്നത്‌ പോലെയാണു ദൃശ്യത്തിലുള്ളതെന്ന് തെളിയിക്കാൻ സുവർണാവസരമാണു കോടതി നൽകിയിരിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. വിധി എതിരാണെന്ന വാര്‍ത്തകളെ വിമർശിക്കുകയാണ് വ്യാസൻ.

Advertisment

publive-image

വ്യാസന്റെ കുറിപ്പ് വായിക്കാം:

കോടതി വിധി ദിലീപിന്‌ എതിരാണെന്ന് പാടി പുകഴ്ത്തുന്ന മാധ്യമ കോക്കസ്സുകളുടെ അറിവിലേക്ക്‌. എല്ലാം കൊണ്ടും ദിലീപിനു അനുകൂലമാണ് ഈ വിധി. ഒന്ന്, കോടതി ദൃശ്യങ്ങൾ കൊടുക്കാൻ വിധിച്ചിരുന്നെങ്കിൽ ദിലീപ്‌ പെട്ടേനെ, ദിലീപിനുകിട്ടുന്ന പകർപ്പ്‌ ദിലീപ്‌ പോലും അറിയാതെ ലീക്കാവുമെന്നുറപ്പാണു (ആരായിരിക്കുമതിനു പിന്നിലെന്ന് ഊഹിക്കാമല്ലൊ) ദൃശ്യങ്ങൾ ലീക്കായാൽ ദിലീപ്‌ അകത്താകുമല്ലൊ?

രണ്ട്‌, ദൃശ്യങ്ങൾ പരിശോധിക്കാൻ സുപ്രീംകോടതി ദിലീപിനു അനുവാദം കൊടുത്തിട്ടുണ്ട്‌. അതായത്‌ ദിലീപ്‌ സംശയിക്കുന്നത്‌ പോലെയാണു ദൃശ്യത്തിലുള്ളതെന്ന് തെളിയിക്കാൻ സുവർണാവസരമാണു കോടതി നൽകിയിരിക്കുന്നത്‌, ഇത്‌ കൂടാതെ ദൃശ്യം ഈ നാട്ടിലെ ഏത്‌ ഫോറൻസിക്ക്‌ വിദഗ്ദനെകൊണ്ടും പരിശോധിപ്പിക്കാനുള്ള അവകാശവും കോടതി ദിലീപിനു അനുവദിച്ചിട്ടുണ്ട്‌.

അതായത്‌ ഉത്തമന്മാരെ ഇരയും വേട്ടക്കാരനും തമ്മിലുള്ള ദൃശ്യത്തിലെ സംഭാഷണങ്ങൾ ഇനി അധികം വൈകാതെ രേഖയാവും, അത്‌ തന്നെയാണു ദിലീപിനും വേണ്ടത്‌ എന്ന് തോന്നുന്നു...?-വ്യാസൻ കുറിച്ചു.

Advertisment