Advertisment

‘ദിലീപ് അവസരം നിഷേധിച്ചു; നടിയുടെ പരാതിയില്‍ കൂടുതല്‍ നടപടികള്‍ ഉണ്ടായില്ല’; ഇടവേള ബാബുവിന്റെ മൊഴി പുറത്ത്

author-image
ഫിലിം ഡസ്ക്
New Update

Image result for idavela babu

Advertisment

കൊച്ചി: നടന്‍ ദിലീപിനെതിരെ ആക്രമണത്തിനിരയായ നടിയും ഡബ്ലു.സി.സിയും ഉന്നയിച്ച ആരോപണങ്ങള്‍ സാധൂകരിക്കുന്ന അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്റെ മൊഴി പുറത്ത്.

Image result for idavela babu and dileep

ദിലീപ് അവസരം നിഷേധിച്ചുവെന്ന് ആക്രമണത്തിനിരയായ നടി പരാതിപ്പെട്ടിട്ടുണ്ട്. നടിയുടെ പരാതിയില്‍ കുറച്ച് വാസ്തവമുണ്ടെന്ന് തനിക്ക് തോന്നിയിരുന്നതായും ഇടവേള ബാബു പറയുന്നു. നടിയെ ആക്രമിച്ച കേസില്‍ പൊലീസിനു നല്‍കിയ മൊഴിയിലാണ് ഇവേള ബാബുവിന്റെ വെളിപ്പെടുത്തല്‍.

Image result for idavela babu

ദിലീപ് ഇടപെട്ട് മലയാള സിനിമയില്‍ നിന്ന് മാറ്റിനിര്‍ത്തുന്നുവെന്ന് ആക്രമണത്തിനിരയായ നടി പരാതി പറഞ്ഞിട്ടുണ്ടെന്ന് ഇടവേള ബാബു വ്യക്തമാക്കുന്നു. ഏതൊക്കെ സിനിമയില്‍ നിന്നാണ് ഒഴിവാക്കിയതെന്ന് പ്രത്യേകം പറഞ്ഞിട്ടില്ല. നടിയുടെ പരാതിയെക്കുറിച്ച് ദിലീപിനോട് സംസാരിച്ചിരുന്നു.

Image result for idavela babu and dileep

ആവശ്യമില്ലാത്ത കാര്യത്തില്‍ തലയിടുന്നത് എന്തിനാണെന്ന് ചോദിച്ചതായും ഇടവേള ബാബു മൊഴിനല്‍കി. ഇരയായ നടിയും ദിലീപും തമ്മിലുള്ള പ്രശ്‌നങ്ങള്‍ സംഘടന ചര്‍ച്ചചെയ്തിട്ടില്ല. താരങ്ങളുടെ തൊഴിലുമായി ബന്ധപ്പെട്ട പരാതികള്‍ സംഘടനയില്‍ വരാറുണ്ട്.

Image result for idavela babu and dileep

അതാത് സമയത്ത് പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കുന്നതിനാല്‍ രേഖയായി സൂക്ഷിക്കാറില്ല. ഇരയായ നടിയും കാവ്യയും തമ്മില്‍ സ്റ്റേജ് ഷോ റിഹേഴ്‌സലിനിടെ കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വച്ച് വഴക്കുണ്ടായി.

ഇതേത്തുടര്‍ന്ന് ദിലീപ് ഇരയായ നടിയോട് ദേഷ്യപ്പെട്ടതായി പറഞ്ഞുകേട്ടിട്ടുണ്ട്. നടന്‍ സിദ്ദീഖ് പ്രശ്‌നത്തില്‍ ഇടപെട്ട് സംസാരിച്ചിരുന്നു. അതിനുശേഷം ഇരയായ നടിയും കാവ്യയും തമ്മില്‍ സംസാരിച്ചിട്ടില്ലെന്നും ഇടവേള ബാബു നല്‍കിയ മൊഴിയില്‍ പറയുന്നു.

Advertisment