Advertisment

ദിലീപിനെ 'രാക്ഷസ നടികനാ'ക്കി സിദ്ധാര്‍ത്ഥ്

author-image
ഫിലിം ഡസ്ക്
New Update

ദിലീപിന്റെ കരിയറില്‍ ഏറ്റവുമധികം പ്രതീക്ഷയുണര്‍ത്തുന്ന സിനിമയാണ് കമ്മാരസംഭവം. രതീഷ് അമ്പാട്ട് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയിലൂടെ മലയാളത്തിലേക്ക് തമിഴ് നടന്‍ സിദ്ധാര്‍ത്ഥ് അരങ്ങേറ്റം കുറിക്കുകയാണ്. സിനിമയില്‍ ശക്തമായ വേഷത്തിലാണ് താരം പ്രത്യക്ഷപ്പെടുന്നുണ്ട്. ആരാധകര്‍ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ സിദ്ധാര്‍ത്ഥ് മുന്‍പും തുറന്ന് പറഞ്ഞിരുന്നു.

Advertisment

publive-image

ഏപ്രില്‍ രണ്ടിനായിരുന്നു സിനിമയിലെ ഓഡിയോ ലോഞ്ച് നടത്തിയത്. കമ്മാരസംഭവത്തിന്റെ അണിയറയിലുള്ളവരും മറ്റ് സിനിമാ മേഖലയിലെ പ്രശസ്തരും പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. ചടങ്ങില്‍ സംസാരിക്കുന്നതിനിടെ സിദ്ധാര്‍ത്ഥ് ദിലീപിനെ കുറിച്ച് പറഞ്ഞ ഒരു കാര്യം ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്.

കമ്മാരസംഭവം എന്ന് പറയുന്നത് വെറുമൊരു മലയാള സിനിമയല്ല. ഇന്ത്യന്‍ സിനിമയിലെ നാഴികകല്ലായി മാറാന്‍ പോവുന്ന സിനിമയായിരിക്കും. തമിഴില്‍ ശങ്കറിനൊപ്പമാണ് താന്‍ അരങ്ങേറ്റം കുറിച്ചത്. തെലുങ്കില്‍ പ്രഭുദേവയ്‌ക്കൊപ്പം, ബോളിവുഡില്‍ ആമിര്‍ ഖാന്‍, മലയാളത്തില്‍ ദിലീപേട്ടനൊപ്പവുമായിരുന്നു തന്റെ അരങ്ങേറ്റം. ദിലീപേട്ടന്റെ കരിയറിലെ ഏറ്റവും മനോഹരമായ സിനിമ കമ്മാരസംഭവമാണ്. അദ്ദേഹത്തിന്റെ ഒരുപാട് സിനിമകള്‍ താന്‍ കണ്ടിട്ടുണ്ട്. അദ്ദേഹത്തെ പ്രത്യേകമായി ഒരു പേരില്‍ വിളിക്കാം. തമിഴില്‍ പറയുകയാണെങ്കില്‍ അത് രാക്ഷസനടികന്‍ എന്നായിരിക്കുമെന്നാണ് സിദ്ധാര്‍ത്ഥ് പറുന്നത്. കാരണം ഒപ്പം വര്‍ക്ക് ചെയ്യുന്നവരെ അതിശയിപ്പിക്കുന്ന തരത്തിലാണ് ദിലീപിന്റെ പെര്‍ഫോമന്‍സ് എന്നും സിദ്ധാര്‍ത്ഥ് പറയുന്നു.

17 വര്‍ഷങ്ങള്‍ കാത്തിരുന്നതിന് ശേഷമാണ് താന്‍ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കാന്‍ കാത്തിരുന്നത്. കമ്മാരസംഭവത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് അതിന് നന്ദിയുണ്ടെന്ന് സിദ്ധാര്‍ത്ഥ് പറയുന്നു. ദിലീപിനെ കുറിച്ച് മാത്രമല്ല മലയാള സിനിമകളെ കുറിച്ചും സിദ്ധാര്‍ത്ഥിന് അഭിപ്രായമുണ്ട്. താന്‍ മലയാള സിനിമകള്‍ കണ്ടിട്ടാണ് വളര്‍ന്നത്. തിരുവന്തപുരത്തും കൊച്ചിയിലും കുറെ കാലം ഉണ്ടായിരുന്നു. മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും വലിയൊരു ആരാധകനാണ് താനെന്നും സിദ്ധാര്‍ത്ഥ് വ്യക്തമാക്കിയിരുന്നു. ഭരതന്‍, സിബി മലയില്‍, അടൂര്‍ ഗോപാലകൃഷ്ണന്‍ അവരുടെയെല്ലാം സിനിമകള്‍ കണ്ടാണ് താന്‍ വളര്‍ന്നത്.

Advertisment