Advertisment

മീനാക്ഷിയുടെ കുഞ്ഞനുജത്തിക്ക് പേരിട്ടു;ആഹ്ലാദം പങ്കുവെച്ച് ദിലീപും കാവ്യയും

author-image
ഫിലിം ഡസ്ക്
New Update

ഏവരും എന്നും കൗതുകത്തോടെ വീക്ഷിക്കുന്നതാണ് ദിലീപിനെയും കുടുംബത്തെയും സംബന്ധിച്ച വാർത്തകൾ.കാവ്യ മാധവനെ വിവാഹം ചെയ്തതുൾപ്പടെയുള്ള വാർത്തകൾ ആ തരത്തിൽ ഒട്ടേറെ ചർച്ച ചെയ്യപ്പെടുകയും ചെയ്തു.കാവ്യയിൽ ദിലീപിന് ഒരു പെൺകുഞ്ഞ് ജനിക്കുകയും ചെയ്തു. കുഞ്ഞിന് പേരിട്ടോ എന്നതായിരുന്നു പിന്നീട് പലരുടെയും അന്വേഷണം.ഇപ്പോഴിതാ അതിനും ഉത്തരമായിരിക്കുന്നു. ദിലീപിന്റെ മകൾ മീനാക്ഷിയുടെ കുഞ്ഞനുജത്തിക്ക് മഹാലക്ഷ്മി എന്നാണ് പേരിട്ടത്. കഴിഞ്ഞ ദിവസം ദിലീപും കാവ്യയും ഒരുമിച്ചുള്ള ഫോട്ടോ പുറത്ത് വന്നതിനു പിന്നാലെയാണ് മകൾക്ക് പേരിട്ട വാർത്തയും പുറത്ത് വന്നത്.ദിലീപും കാവ്യയും തങ്ങളുടെ കുഞ്ഞ് മകള്‍ക്ക് മഹാലക്ഷ്മി എന്നാണ് പേര് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ഒക്ടോബര്‍ 19ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു കാവ്യാ മാധവന്‍ കുഞ്ഞിന് ജന്മം നല്‍കിയത്. ‘പ്രിയപ്പെട്ടവരെ, ഈ വിജയദശമി ദിനത്തില്‍ എന്റെ കുടുംബത്തില്‍ മീനാക്ഷിക്ക് ഒരു കുഞ്ഞനുജത്തികൂടി എത്തിയിരിക്കുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. നിങ്ങളുടെ സ്‌നേഹവും പ്രാര്‍ത്ഥനയും എന്നും ഞങ്ങള്‍ക്കൊപ്പമുണ്ടാവണം’, കുഞ്ഞു മകളുടെ ജനനം അറിയിച്ചു കൊണ്ട് ദിലീപ് പറഞ്ഞതിങ്ങനെ.Image result for dileep kavya babyദിലീപും കാവ്യ മാധവനും 2016 നവംബര്‍ 25നായിരുന്നു വിവാഹിതരായത്. കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലില്‍ ഇരുവരുടെയും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. വിവാഹദിവസം രാവിലെ തന്റെ ഫെയ്‌സ്ബുക്ക് ലൈവിലൂടെയാണ് ‘മകള്‍ മീനാക്ഷിയുടെ സമ്മതത്തോടെ ഞങ്ങള്‍ വിവാഹിതരാവുന്നു’ എന്ന വാര്‍ത്ത ദിലീപ് ആരാധകരെ അറിയിക്കുന്നത്.Image result for dileep kavya babyവിവാഹശേഷം അഭിനയത്തില്‍ നിന്നും പൂര്‍ണ്ണമായും വിട്ടു നില്‍ക്കുകയായിരുന്നു കാവ്യ.

നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ ജാമ്യത്തില്‍ ഇറങ്ങിയതിനു ശേഷം സിനിമയിലും സജീവമായിത്തുടങ്ങിയ ദിലീപിന് ഇരട്ടി സന്തോഷവുമായാണ് മകള്‍ എത്തിയത്.

Advertisment