Advertisment

ദിലീപിന്റെയും കാവ്യയുടെയും മകള്‍ മഹാലക്ഷ്മിക്ക് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ചോറൂണ്

author-image
ഫിലിം ഡസ്ക്
New Update

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടന്‍ ദിലീപിന്റെയും കാവ്യമാധവന്റെയും മകള്‍ മഹാലക്ഷ്മിക്ക് ചോറൂണ് വഴിപാടു നടത്തി.

publive-image

ദിലീപ്, മകള്‍ മീനാക്ഷി, കാവ്യ എന്നിവര്‍ അടുത്ത ബന്ധുക്കളോടൊപ്പം പുലര്‍ച്ചെ അഞ്ചിനാണ് ക്ഷേതത്തില്‍ എത്തിയത്. ഉഷഃപൂജയ്ക്കായി നട തുറന്നതിനു ശേഷമായിരുന്നു ചോറൂണ്.

കാവ്യയ്ക്കും മഹാലക്ഷ്മിക്കും തുലാഭാരം വഴിപാടും നടത്തി. ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ എസ്.വി.ശിശിറിനൊപ്പമാണ് താരകുടുംബം ദര്‍ശനത്തിനെത്തിയത്.

കഴിഞ്ഞ ഒക്ടോബറിലാണ് ദിലീപിനും കാവ്യയ്ക്കും പെൺകുഞ്ഞ് ജനിച്ചത്. വിജയദശമി ദിനത്തിലായിരുന്നു മഹാലക്ഷ്മിയുടെ ജനനം.

Advertisment