Advertisment

ദിലീപും അർജുനും ഒന്നിക്കുന്ന ബിഗ്ബജറ്റ് ചിത്രം വരുന്നു

author-image
ഫിലിം ഡസ്ക്
Updated On
New Update

Advertisment

ദിലീപിനെ നായകനാക്കി എസ് എല്‍ പുരം ജയസൂര്യ സംവിധാനം ചെയ്ത് 2007ല്‍ തിയേറ്ററുകളിലെത്തിയ സിനിമയാണ് സ്പീഡ് ട്രാക്ക് ഇപ്പോഴിതാ വര്‍ഷങ്ങള്‍ നീ്ണ്ട ഇടവേളയ്‌ക്കൊടുവില്‍ ഇരുവരും വീണ്ടുമൊന്നിക്കുകയാണ്. ബിഗ്ബജറ്റില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ പേര് ജാക്ക് ഡാനിയല്‍ എന്നാണ്.

Image result for arjun

 

തമിഴ് സൂപ്പര്‍താരം അര്‍ജുന്‍ സിനിമയിലൊരു പ്രധാന വേഷത്തിലെത്തുന്നുവെന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.. ഇതിനു മുമ്പ് മമ്മൂട്ടി ചിത്രം വന്ദേമാതരത്തിലാണ് അര്‍ജുന്‍ അവസാനമായി മലയാളത്തില്‍ പ്രത്യക്ഷപ്പെട്ടത്. ബിഗ്ബജറ്റിലൊരുങ്ങുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഷിബു തമീന്‍സാണ്.

Image result for dileep

പീറ്റര്‍ ഹെയ്ന്‍ ആക്ഷന്‍ നിര്‍വഹിക്കുന്നു. ഭാഗി 2, ധ്രുവനച്ചത്തിരം, 2 കണ്‍ട്രീസ് എന്നീ ചിത്രങ്ങളുടെ ഛായാഗ്രാഹകനായ സന്താന കൃഷ്ണന്‍ ആണ് ക്യാമറ. ജോസഫ് നെല്ലിക്കല്‍ ആര്‍ട്ടും സമീറ സനീഷ് ചിത്രത്തിനു വേണ്ടി വസ്ത്രാലങ്കാരവും നിര്‍വഹിക്കുന്നു.

Image result for dileep

ഗോപി സുന്ദറായിരിക്കും ഈ ദീലിപ് ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കുക. ദിലീപിന്റെ മുന്‍ചിത്രങ്ങളായ രാമലീല, കമ്മാരസംഭവം തുടങ്ങിയ സിനിമകള്‍ക്കും ഗോപി സുന്ദറായിരുന്നു പാട്ടുകള്‍ ഒരുക്കിയിരുന്നത്.

Advertisment