നാദിർഷായുടെ പുതിയ ചിത്രത്തിൽ നിന്നും ഉറ്റസുഹൃത്ത് ദിലീപ് പിന്മാറിയതായി സൂചന

ഫിലിം ഡസ്ക്
Friday, September 7, 2018

Image result for dilip nadirsha

മലയാള സിനിമയില്‍ ആദ്യ ചിത്രത്തിലൂടെ തന്നെ വിജയ സംവിധായകന്‍ ആയി മാറിയ വ്യക്തിയാണ് നാദിര്‍ഷ. താരം ദിലീപിനെ നായകനാക്കി മൂന്നാമതൊരു സിനിമ കൂടി സംവിധാനം ചെയ്യുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കേശു ഈ വീടിന്റെ നായകന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിനെക്കുറിച്ച്‌ വന്നിരിക്കുന്ന പുതിയ റിപ്പോര്‍ട്ടില്‍ ചിത്രത്തില്‍ നിന്നും ദിലീപ് പിന്മാറിയതായി സൂചന.

Image result for dilip nadirsha

 

സജീവ് പാഴൂര്‍ തിരക്കഥ ഒരുക്കുന്ന കേശു ഈ വീടിന്റെ നാഥനില്‍ ദിലീപ് പ്രായമുള്ളൊരു കഥാപാത്രമായാണ് അഭിനയിക്കുന്നതെന്നും പ്രചരിച്ചിരുന്നു. കൂടാതെ ദിലീപിന്റെ നായികയായി ഉര്‍വ്വശി എത്തുമെന്നും വാര്‍ത്തകള്‍ വന്നിരുന്നു.എന്നാല്‍ ടൈംസ് ഓഫ് ഇന്ത്യയുടെ പുതിയ റിപ്പോര്‍ട്ട് പ്രകാരം ചിത്രത്തില്‍ നിന്നും ദിലീപ് പിന്മാറിയിരിക്കുകയാണ്. കമ്മാരസംഭവമെന്ന ചിത്രത്തില്‍ പ്രായമുള്ളൊരു കഥാപാത്രത്തെ ദിലീപ് അവതരിപ്പിച്ചിരുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ ഒരുപോലെയുള്ള കഥാപാത്രം ചെയ്യുന്നതിനോട് താല്‍പര്യമില്ലാത്തത് കൊണ്ടാണ് ആ വേഷത്തില്‍ നിന്നും താരം പിന്മാറിയതെന്നു സൂചന.

×