Advertisment

ബോളിവുഡ് താരം ദിഷ ആഡംബര കാര്‍ സ്വന്തമാക്കി

author-image
ഫിലിം ഡസ്ക്
Updated On
New Update

റേഞ്ച് റോവര്‍ വാഹനങ്ങള്‍ ബോളിവുഡ് സൂപ്പര്‍ താരങ്ങളുടെ ഇഷ്ടവാഹനങ്ങളാണ്. ഇപ്പോഴിതാ രണ്ടു കോടി രൂപയുടെ ആഡംബര കാര്‍ സ്വന്തമാക്കിയിരിക്കുകയാണ് ബോളിവുഡ് താരം ദിഷ പടാനി.

Advertisment

publive-image

റേഞ്ച് റോവര്‍ സ്‌പോര്‍ട് എച്ച്‌എസ്‌ഇയുടെ പെട്രോള്‍ പതിപ്പ് സ്വന്തമാക്കിയ വിവരം താരം തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്.

നാലരപ്പതിറ്റാണ്ടോളമായി ലാന്‍ഡ് റോവര്‍ നിരയിലെ സാന്നിധ്യമായ റേഞ്ച് റോവര്‍ ലാന്‍ഡ് റോവറിന്‍റെ ഏറ്റവും മികച്ച എസ്യുവികളിലൊന്നാണ്. ആഡംബരവും സുരക്ഷയും ഒരുപോലെയുള്ളതാണ് ഈ വാഹനത്തിന്‍റെ പ്രത്യേകത. പൂര്‍ണമായും ഇറക്കുമതിയിലൂടെ വോഗ്, വോഗ് എസ്‌ഇ, ഓട്ടോബയോഗ്രാഫി തുടങ്ങി വിവിധ മോഡലുകളിലാണ് ഈ വാഹനം വിപണിയിലെത്തുന്നത്.

Advertisment