Advertisment

'സ്ത്രീകള്‍ക്ക് അവരുടെ ഷെയ്പ്പ് ഒക്കെ നഷ്ടമായി. വിദേശപശുക്കളുടെ പാൽ‌ കുടിക്കുന്നതാണ് ഇത്രയ്ക്ക് ഭാരം വെയ്ക്കാന്‍ കാരണം. പണ്ടൊക്കെ സ്ത്രീകളുടെ ഇടുപ്പ് ഭാഗത്ത് കുട്ടികളെ വെയ്ക്കുമായിരുന്നു. ഇപ്പോൾ അവര്‍ വീപ്പ പോലെയായി. കുട്ടികളെ എടുക്കാൻ പോലും പറ്റുന്നില്ല'; തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ സ്ത്രീകളുടെ ആകാരവടിവിനെക്കുറിച്ച് വിവാദപ്രസ്താവന നടത്തി ഡിഎംകെ സ്ഥാനാർഥി

New Update

ചെന്നൈ: തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ സ്ത്രീകളുടെ ആകാരവടിവിനെക്കുറിച്ച് വിവാദപ്രസ്താവന നടത്തി ഡിഎംകെ സ്ഥാനാർഥി ഡിണ്ടിഗുല്‍ ലിയോണി. സ്ത്രീകൾ ഇപ്പോൾ വിദേശ പശുക്കളുടെ പാൽ കുടിക്കാന്‍ തുടങ്ങിയെന്നും അതുകൊണ്ട് വീപ്പ പോലെ ആയെന്നും ആയിരുന്നു ലിയോണിയുടെ വിവാദപ്രസ്താവന.

Advertisment

publive-image

''സ്ത്രീകള്‍ക്ക് അവരുടെ ഷെയ്പ്പ് ഒക്കെ നഷ്ടമായി. വിദേശപശുക്കളുടെ പാൽ‌ കുടിക്കുന്നതാണ് ഇത്രയ്ക്ക് ഭാരം വെയ്ക്കാന്‍ കാരണം. പണ്ടൊക്കെ സ്ത്രീകളുടെ ഇടുപ്പ് ഭാഗത്ത് കുട്ടികളെ വെയ്ക്കുമായിരുന്നു. ഇപ്പോൾ അവര്‍ വീപ്പ പോലെയായി. കുട്ടികളെ എടുക്കാൻ പോലും പറ്റുന്നില്ല'', ലിയോണി വിവാദപ്രസ്താവനയിൽ പറയുന്നു.

ലിയോണിയുടെ പ്രസംഗത്തിനിടെ പാർട്ടി പ്രവർത്തകരാരും ഇടപെട്ടില്ല. ഇയാൾക്കെതിരെ വ്യാപക വിമർശനങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്.

dmk candidate
Advertisment