Advertisment

2.0 യ്‌ക്കൊപ്പം ഡിങ്കന്റെ ടീസറും നാളെ തീയറ്ററുകളില്‍

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

Advertisment

2.0യ്‌ക്കൊപ്പം ദിലീപ് കേന്ദ്ര കഥാപാത്രമായെത്തുന്ന ഡിങ്കന്‍ എന്ന സിനിമയുടെ ടീസറും നാളെ തീയറ്ററുകളിലെത്തും. രാമചന്ദ്രബാബു ആണ് ഡിങ്കന്‍ എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ഛായാഗ്രഹകനായ രാമചന്ദ്രബാബുവിന്റെ ആദ്യത്തെ സംവിധാന സംരഭംകൂടിയാണ് ഡിങ്കന്‍ എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. റാഫിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. നമിതാ പ്രമോദ്, അജു വര്‍ഗ്ഗീസ്, സുരാജ് വെഞ്ഞാറമൂട്, ശൃന്ദ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.

തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് നായകനായെത്തുന്ന ചിത്രമാണ് 2.0. എസ്. ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ചിത്രം നാളെ തീയറ്ററുകളിലെത്തും. രജനീകാന്തിനൊപ്പം അക്ഷയ് കുമാറും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. എമി ജാക്‌സനാണ് 2.0യില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 2010 ല്‍ പുറത്തിറങ്ങിയ യെന്തിരന്റെ രണ്ടാം ഭാഗമാണ് ‘2.0’.

 

Advertisment