Advertisment

നടി ദിപിക കക്കറിനെ ടാക്സി സര്‍വീസ് ഡ്രൈവര്‍ കാറില്‍നിന്നിറക്കി വിട്ടു ?

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

ഹിന്ദി ടിവി സീരിയലുകളിലൂടെ പ്രിയങ്കരിയായ നടിയാണ് ദിപിക കക്കര്‍. കഴിഞ്ഞ ദിവസം രാജ്യത്തെ  പ്രമുഖ ടാക്‌സി സര്‍വീസില്‍ നിന്നും തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം ദീപിക സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത് വൈറലായി മാറി .

അമിത വേഗതിയില്‍ വാഹനമോടിച്ചത് ചോദ്യം ചെയ്ത ദിപികയോട് ഡ്രൈവര്‍ കാറില്‍ നിന്നും ഇറങ്ങി പോകാന്‍ ആവശ്യപ്പെട്ടുവത്രെ. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ദിപിക തനിക്ക് നേരിട്ട ദുരനുഭവം ആരാധകരുമായി പങ്കുവച്ചത്.

publive-image

തന്റെ ഫോണില്‍ നിന്നും ടാക്‌സി സര്‍വീസിന്റെ ആപ്ലികേഷന്‍ കളയുകയാണെന്നും ഇനി ഒരിക്കലും ഈ സര്‍വീസ് ഉപയോഗിക്കില്ലെന്നും താരം പറയുന്നു.

ഡ്രൈവറുടെ പേര് സഹിതമാണ് താരം സാമൂഹിക മാധ്യമങ്ങളില്‍ കുറിപ്പിട്ടിരിക്കുന്നത്. ഇതേ  ടാക്‌സി സര്‍വീസില്‍ നിന്നും സമാനമായ ദുരനുഭവം തനിക്ക് മുന്‍പും  ഉണ്ടായിട്ടുണ്ടെന്നും ദിപിക പറയുന്നു.

indian cinema
Advertisment