Advertisment

ആഘോഷങ്ങളില്ലാതെ ലളിതമായൊരു കല്യാണം

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

പുടവ ചുറ്റിയ വധുവില്ല, സ്വർണ്ണാഭരണങ്ങളില്ല, മേള വാദ്യങ്ങളില്ല , ആൾക്കൂട്ടമോ ഇല്ല. എന്നും കാണുന്ന വേഷത്തിൽ വധുവും വരനും നിലത്തു വിരിച്ച പായയിൽ മംഗളാരതികൾക്കു മുൻപിൽ ഭക്തിയോടെ ഇരുന്നു. വധു സംവിധായകൻ അലി അക്ബറിന്റെ മകൾ അലീന. വരൻ രാജു. സകല ആഡംബരങ്ങളും ഒഴിവാക്കി കോഴിക്കോട് ബാലിക സദനത്തിലായിരുന്നു ഇവരുടെ വിവാഹം. കുടുംബാംഗങ്ങൾ അല്ലാത്ത ക്ഷണിതാക്കൾ എന്നു പറയാൻ ബാലിക സദനത്തിലെ കുട്ടികളും അവിടുത്തെ മറ്റു വ്യക്തികളും മാത്രം. ചുറ്റും ഉയരുന്ന നാമജപം. മകളുടെ കല്യാണ വീഡിയോ ഫേസ്ബുക്കിൽ പ്രേക്ഷകരോട് പങ്കു വച്ചതു വധുവിന്റെ പിതാവ് അലി അക്ബറാണ്.

https://www.facebook.com/aliakbarfilmdirector/videos/10218159974897235/

"മകൾ അലീനയുടെ വിവാഹം കഴിഞ്ഞതായി സുഹൃത്തുക്കളെ അറിയിക്കുന്നു. കോഴിക്കോട് ബാലികാ സദനത്തിലെ മക്കളോടൊപ്പം കുഞ്ഞാഘോഷം, ലഘു ഭക്ഷണം,ലളിതമായ ചടങ്ങിൽ എല്ലാവരെയും പങ്കെടുപ്പിക്കുക പ്രയാസമാകയാൽ ആരെയും ക്ഷണിച്ചില്ല. ക്ഷമിക്കുമല്ലോ. എല്ലാവരുടെയും അനുഗ്രഹാശിസ്സുകൾ,പ്രാർത്ഥന മക്കളോടൊപ്പം ഉണ്ടാവണമെന്ന് അഭ്യർത്ഥിക്കുന്നു."

publive-image

പൈ ബ്രതെഴ്സ്, ജൂനിയർ മാൻഡ്രേക്, ബാംബൂ ബോയ്സ്, സീനിയർ മാൻഡ്രേക് എന്നീ ജനപ്രിയ ചിത്രങ്ങളുടെ സംവിധായകനാണു അലി അക്ബർ. ഗാന രചയിതാവും, തിരക്കഥാകൃത്തും കൂടിയാണ്.

Advertisment