Advertisment

സംവിധായകൻ യു. സി. റോഷൻ(55) അന്തരിച്ചു

New Update

 publive-image

Advertisment

കണ്ണൂർ: സംവിധായകൻ യു. സി. റോഷൻ(55) അന്തരിച്ചു. മലയാള സിനിമയിൽ ദീർഘകാലം സഹസംവിധായകനായി പ്രവർത്തിക്കുകയും 'മംഗല്യപ്പല്ലക്ക്' ഉൾപ്പെടെ ഏതാനും ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ചെയ്‌തിട്ടുണ്ട്.

ഭീഷ്മാചാര്യ, വാത്സല്യം തുടങ്ങിയ ചിത്രങ്ങളിൽ കൊച്ചിൻ ഹനീഫയുടെ സഹസംവിധായകനായിരുന്നു. തമിഴിലും പ്രവർത്തിച്ചിട്ടുണ്ട്.

കണ്ണൂർ സ്വദേശിയായ റോഷൻ കരൾ രോഗത്തെ തുടർന്ന് മംഗളൂരുവിൽ ചികിത്സയിലായിരുന്നു. സംസ്‌കാരം സ്വദേശമായ കണ്ണൂർ പയ്യാമ്പലത്ത് ഇന്ന് വൈകിട്ട് അഞ്ചിന് നടക്കും.

Advertisment