Advertisment

തകർപ്പൻ ട്രയിലറുമായി പൊറിഞ്ചു മറിയം ജോസ്

author-image
ഫിലിം ഡസ്ക്
Updated On
New Update

"സംവിധായകൻ ജോഷിയുടെ പുതിയ ചിത്രം പൊറിഞ്ചു മറിയം ജോസിന്‍റെ ട്രയിലറെത്തി. മലയാളത്തിന്‍റെ പ്രിയനടൻ മോഹൻലാൽ ആണ് വൈകുന്നേരം ഏഴുമണിക്ക് ട്രയിലർ റിലീസ് ചെയ്തത്.

Advertisment

publive-image

ജോജു ജോർജ്, നൈല ഉഷ, ചെമ്പൻ വിനോദ് എന്നിവരാണ് പൊറിഞ്ചു മറിയം ജോസിലെ പ്രധാന താരങ്ങൾ.പൊറിഞ്ചുവിനെയും മറിയത്തെയും ജോസിനെയും പരിചയപ്പെടുത്തുന്ന വിധത്തിലാണ് ട്രയിലർ. കാട്ടാളന്‍ പൊറിഞ്ചു എന്ന കഥാപാത്രമായി ജോജു എത്തുമ്പോൾ ആലപ്പാട്ട് മറിയം എന്ന കഥാപാത്രമായി നൈലയും പുത്തന്‍പള്ളി ജോസായി ചെമ്പന്‍ വിനോദും വേഷമിടുന്നു.

ആഗസ്റ്റ് 15നാണ് ചിത്രം തിയറ്ററിൽ എത്തുന്നത്. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസ് അവതരിപ്പിച്ച്‌ കീർത്തന മൂവീസും അപ്പു പാത്തു പപ്പു പ്രൊഡക്ഷനും ചേർന്ന് നിർമ്മിച്ച പൊറിഞ്ചുമറിയം ജോസ് ചാന്ത് വി ക്രീയേഷന്റെ ബാനറിൽ ആണ് പുറത്തിറങ്ങുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത് അഭിലാഷ് എന്‍ ചന്ദ്രന്‍ ആണ്.

Advertisment