Advertisment

കോഴിക്കോട് നോർത്തിൽ സംവിധായകൻ രഞ്ജിത് എൽഡിഎഫ് സ്ഥാനാർത്ഥിയാകും

New Update

publive-image

Advertisment

കോഴിക്കോട്: കോഴിക്കോട് നോര്‍ത്തില്‍ ചലച്ചിത്ര സംവിധായകന്‍ രഞ്ജിത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകും. സിറ്റിങ് എംഎല്‍എ എ. പ്രദീപ് കുമാറിന് പകരമാണ് രഞ്ജിത്തിനെ പരിഗണിക്കുന്നത്. മത്സരിക്കാന്‍ തയ്യാറാണെന്ന് രഞ്ജിത് സിപിഎം നേതൃത്വത്തെ അറിയിച്ചു.

ഇന്ന് ചേർന്ന സെക്രട്ടേറിയേറ്റ് യോഗത്തിലാണ് സംവിധായകൻ രഞ്ജിത്തിനെ സ്ഥാനാർത്ഥിയാക്കുന്നത് സംബന്ധിച്ച് തീരുമാനമായത്. സ്ഥാനാർഥി തീരുമാനം രണ്ട് ദിവസം കഴിഞ്ഞുണ്ടാകുമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി പി മോഹനൻ മാസ്റ്റർ പറഞ്ഞു.

കെഎസ്‍യു പ്രസിഡണ്ട് കെ എം അഭിജിത്ത്, വിദ്യാ ബാലകൃഷ്ണൻ എന്നിവരെയാണ് കോഴിക്കോട് നോർത്തിൽ യുഡിഎഫ് പരിഗണിക്കുന്നത്. ബിജെപിയിൽ നിന്ന് എംടി രമേശ് മൽസരിക്കും. പ്രദീപ് കുമാറടക്കം കോഴിക്കോട് ജില്ലയിലെ സിപിഎമ്മിന്റെ നാല് സിറ്റിങ് എംഎല്‍എമാരും ഇത്തവണ മത്സര രംഗത്തുണ്ടാകില്ല.

Advertisment