Advertisment

'മരിക്കാത്ത മനുഷ്യത്വം'; സച്ചിയുടെ കണ്ണുകള്‍ ദാനം ചെയ്തു; പ്രതിഭാശാലിയായ കലാകാരനെയാണ് നഷ്ടപ്പെട്ടതെന്ന് മുഖ്യമന്ത്രി; അനുശോചിച്ച് പ്രമുഖര്‍

author-image
ഫിലിം ഡസ്ക്
New Update

അകാലത്തില്‍ പൊലിഞ്ഞ മലയാളത്തിന്റെ പ്രിയ സംവിധായകന്‍ സച്ചിയുടെ കണ്ണുകള്‍ ദാനം ചെയ്തു. തിരക്കഥാകൃത്തും സംവിധായകനുമായ സച്ചി (48) രാത്രി പത്തരയോടെയാണ് അന്തരിച്ചത്. അഭിഭാഷകവൃത്തി ഉപേക്ഷിച്ചാണ് സച്ചി സിനിമയിലെത്തിയത്.

Advertisment

publive-image

ചോക്ലേറ്റ് എന്ന ചിത്രത്തിലൂടെ സേതുവിനൊപ്പം തിരക്കഥാകൃത്തായി തുടക്കം. അനാര്‍ക്കലി, അയ്യപ്പനും കോശിയും എന്നിവ സംവിധാനം ചെയ്തു. രണ്ടും വലിയ വിജയങ്ങളായി. 12 സിനിമകള്‍ക്ക് തിരക്കഥയെഴുതി. ഇതിനിടെ സുഹൃത്തുക്കള്‍ക്കൊപ്പം 'ചേട്ടായീസ്' നിര്‍മിച്ചു.

റണ്‍ ബേബി റണ്‍, രാമലീല, സീനിയേഴ്സ്, മേക്കപ്പ് മാന്‍, ഡ്രൈവിങ് ലൈസന്‍സ് തുടങ്ങിവയാണ് ശ്രദ്ധേയചിത്രങ്ങള്‍. ഡ്രൈവിങ് ലൈസന്‍സും അയ്യപ്പനും കോശിയും വന്‍വിജയമായിരുന്നു.

പ്രതിഭാശാലിയായ കലാകാരനെയാണ് നഷ്ടപ്പെട്ടതെന്ന് മുഖ്യമന്ത്രി

സച്ചിയുടെ അകാല വിയോഗത്തോടെ മലയാള സിനിമയ്ക്ക് പ്രതിഭാശാലിയായ കലാകാരനെയാണ് നഷ്ടപ്പെട്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മലയാളത്തിലെ ശ്രദ്ധേയനായ തിരക്കഥാകൃത്തും സംവിധായകനുമായിരുന്നു സച്ചി.

നിരവധി വിജയചിത്രങ്ങൾ അദ്ദേഹത്തിന്റേതായുണ്ട്. കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, നടന്മാരായ മമ്മൂട്ടി, പൃഥിരാജ് തുടങ്ങി രാഷ്ട്രീയ-കലാ-സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖര്‍ സച്ചിയുടെ വേര്‍പാടില്‍ അനുശോചിച്ചു.

 

Advertisment