Advertisment

ഷാരൂഖിനെ കാണാന്‍ കഴിയാത്തതിന്റെ നിരാശയില്‍ കഴുത്ത് മുറിച്ച് ആരാധകന്‍ (വീഡിയോ)

author-image
ഫിലിം ഡസ്ക്
New Update

Advertisment

മുംബൈ: കിംങ് ഖാനെ കാണാന്‍ കഴിയാത്തതിന്റെ നിരാശയില്‍ ആരാധകന്‍ ആത്മഹത്യയ്ക്കു ശ്രമിച്ചു. എല്ലാ വര്‍ഷവും പിറന്നാള്‍ ദിനത്തില്‍ മന്നത്തില്‍ നിന്ന് ഷാരൂഖ് ആരാധകരെ അഭിവാദ്യം ചെയ്യാറുണ്ട്. കഴിഞ്ഞ പിറന്നാള്‍ ദിവസവും ആ പതിവ് തെറ്റിച്ചില്ല. ഓരോ വര്‍ഷം രാജ്യത്തിന്റെ പല ഭാഗത്തുനിന്നും നിരവധി പേരാണ് ഈ ദിവസത്തില്‍ തങ്ങളുടെ പ്രിയതാരത്തെ ഒരു നോക്ക് കാണാനായി മന്നത്തിനു മുന്നില്‍ എത്തുന്നത്. ഇത്തവണയും തിരക്കിന് ഒട്ടും കുറവുണ്ടായിരുന്നില്ല.

എന്നാല്‍ ഷാരൂഖാനെ കാണാന്‍ സാധിച്ചില്ലെന്ന നിരാശയില്‍ ആരാധകന്‍ കഴുത്തറക്കുകയായിരുന്നു. കൊല്‍ക്കത്ത സ്വദേശിയായ സലിം (35) ആണ് കഴുത്ത് മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചത്. ഉടന്‍ തന്നെ ഇയാളെ പൊലീസ് ആശുപത്രിയില്‍ എത്തിച്ചതിനാല്‍ ജീവന്‍ രക്ഷിക്കാനായി.

ഈ വര്‍ഷവും നൂറുകണക്കിന് പേരാണ് മന്നത്തിനു മുന്നിലെത്തിയത്. കൊല്‍ക്കത്തയില്‍നിന്നും സലിം എന്ന ആരാധകനും ഷാരൂഖിനെ കാണാനായി മന്നത്തിനു മുന്നിലെത്തി. ആരാധകരെ കാണാനായി ഷാരൂഖ് എത്തുകയും അവരെ അഭിവാദ്യം ചെയ്യുകയും ചെയ്തു. എന്നാല്‍ ആരാധകരുടെ തിരക്കില്‍പ്പെട്ട സലിമിന് ഷാരൂഖിനെ ഒരു നോക്ക് കാണാന്‍ കഴിഞ്ഞില്ല. ഇതിന്റെ നിരാശയില്‍ ഷാരൂഖിനോടുളള തന്റെ സ്‌നേഹം പ്രകടിപ്പിക്കുന്നതിനായി സലിം കഴുത്ത് മുറിക്കുകയായിരുന്നു.

 

Advertisment