Advertisment

ഭര്‍ത്താവ് ഇപ്പോള്‍ വരുമെന്ന് പറഞ്ഞ് ഒരു അധ്യാപിക ട്രെയിന്‍ പത്ത് മിനിറ്റോളം തടഞ്ഞു; ഒടുവില്‍ സാഹസം കാണിച്ച യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു

New Update

ബസ്സും കാറും ആളെ കാത്ത് നില്‍ക്കുന്നത് പോലെ ട്രെയിനും യാത്രക്കാര്‍ക്ക് വേണ്ടി കാത്തിരുന്നാല്‍ എന്ത് സുഖമായല്ലേ. അത്തരം യാത്ര സ്വപ്നം കാണാന്‍ മാത്രമായിരിക്കും നമുക്ക് കഴിയുക. എന്നാല്‍ അത്തരത്തില്‍ സംഭവം നടന്നിട്ടുണ്ട്. സംഗതി സത്യം തന്നെ. ചൈനയിലെ അന്‍ ഹൂയിലാണ് സംഭവം. ഒരു ഹൈസ്പീഡ് ട്രെയിന്‍ വന്ന് സ്റ്റേഷനില്‍ നിര്‍ത്തിയിടുന്നതോടെ ഒരു യുവതി വണ്ടിയില്‍ കയറി.

Advertisment

എന്നാല്‍ കയറിയ യുവതി ഡോറിന്റെ അടുത്ത് നിന്ന് മാറാതെ അവിടെ തന്നെ നിലയുറിപ്പിച്ച് നിന്നു. കാര്യമെന്തെന്ന് അന്വേഷിച്ചപ്പോള്‍ തന്റെ ഭര്‍ത്താവ് വരുന്നുണ്ടെന്നും ട്രെയിന്‍ ഇപ്പോള്‍ പോകല്ലെയെന്നും പറഞ്ഞാണ് യുവതി നില്‍ക്കുന്നത്. എന്നാല്‍ വണ്ടി പുറപ്പെടാനുള്ള സമയമായെന്നും ഇത് അനുവദിക്കില്ലെന്നും അധികൃതര്‍ പറഞ്ഞെങ്കിലും അവര്‍ കൂട്ടാക്കിയില്ല. ലൂങ് ഹാലി എന്ന സ്‌കൂള്‍ അധ്യാപികയാണ് അതിവേഗ ട്രെയിന്‍ തടഞ്ഞത്.

publive-image

ഒടുവില്‍ പൊലീസ് വന്ന് പിടിച്ചുമാറ്റാന്‍ ശ്രമിച്ചെങ്കിലും യുവതി ഡോറിന്റെ കമ്പിയില്‍ നിന്നും പിടിവിടുന്നുണ്ടായിരുന്നില്ല. ഒടുവില്‍ ദേഷ്യപ്പെട്ട യാത്രക്കാരും പൊലീസ് ഉദ്യോഗസ്ഥനും യുവതിയെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കുന്നുണ്ടെങ്കിലും അതൊന്നും അവര്‍ ചെവി കൊണ്ടില്ല. തന്റെ ഭര്‍ത്താവ് ടിക്കറ്റ് കൗണ്ടറില്‍ ഉണ്ടെന്നും ഇപ്പോള്‍ അദ്ദേഹം വരുമെന്നും പറഞ്ഞ് യുവതി വാശിപിടിച്ചു.

അവസാനം ക്ഷമ നശിച്ച പൊലീസുകാരന്‍ യുവതിയെ വലിച്ച് പ്ലാറ്റ്‌ഫോമിലേക്ക് ഇടുകയായിരുന്നു. പിന്നീട് ഇവരെ അറസ്റ്റു ചെയ്യുകയായിരുന്നു. ഏകദേശം 20,000 യുവാനോളം പിഴ ചുമത്തി ഇവരെ പറഞ്ഞുവിട്ടു. സംഭവത്തെ തുടര്‍ന്ന് ഇവരെ സ്‌കൂളില്‍ നിന്നും പുറത്താക്കുകയും ചെയ്തു.

http://video.dailymail.co.uk/preview/mol/2018/01/10/8272939996744796783/636x382_MP4_8272939996744796783.mp4

Advertisment