Advertisment

മലപ്പുറത്തോടുള്ള വിവേചനം അവസാനിപ്പിക്കുക: എസ് ഐ ഒ

New Update
publive-image
മലപ്പുറം: മലപ്പുറം ജില്ലയോട് വിദ്യാഭ്യാസ മേഖലയിൽ സർക്കാർ തുടരുന്ന വിവേചനം അവസാനിപ്പിക്കണമെന്ന് എസ്. ഐ. ഒ മലപ്പുറം ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു.
ഈ വർഷത്തെ എസ്. എസ്. എൽ. സി ഫലം വന്നപ്പോഴും മലപ്പുറത്ത് ആണ് കൂടുതൽ എ പ്ലസ്സുകൾ ഉള്ളത്. എന്നാൽ ഇത്രയും മാർക്ക് നേടിയ കുട്ടികൾക്ക് പ്ലസ് വണിന് ഇഷ്ടപ്പെട്ട വിഷയം തെരഞ്ഞെടുക്കാനുള്ള അവസരം പോലും ഇവിടെ ഇല്ല. മുപ്പതിനായിരത്തോളം വിദ്യാർത്ഥികളാണ് സീറ്റ് കിട്ടാതെ അലയുന്നത്. ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം ആണ് ഉണ്ടാവേണ്ടത്. അധിക ബാച്ചുകൾ രൂപീകരിക്കുകയാണ് ഇതിനുള്ള പരിഹാരം. ഇനിയും മലപ്പുറത്തെ വിദ്യാർഥികളെ സീറ്റ് തേടി തെരുവിലേക്കിറക്കരുത് എന്നും അവർ കൂട്ടിച്ചേർത്തു.
എസ് ഐ ഒ മലപ്പുറം ജില്ലാ പ്രസിഡന്റ് ബാസിത് താനൂർ, സെക്രട്ടറി ഫവാസ് , ജില്ലാ നേതാക്കളായ അൻഫാൽ ജാൻ, ഷഹൽ ബാസ്, ഹാമിദ് മഞ്ചേരി, ഷുമൈസ് തിരൂർ, അസ്ലം പടിഞ്ഞാറ്റു മുറി എന്നിവർ പങ്കെടുത്തു.
Advertisment