New Update
Advertisment
ന്യൂഡല്‍ഹി: ടൂള്‍കിറ്റ് കേസില്‍ അറസ്റ്റിലായ ദിഷ രവി കേരളത്തില്‍ നിന്നുള്ള ക്രിസ്ത്യാനിയാണെന്ന് വ്യാജ പ്രചരണം. ട്വിറ്ററിലൂടെയാണ് സംഘപരിവാര്‍ അനുകൂലികള്‍ ഉള്‍പ്പെടെ വ്യാപക പ്രചരണം നടത്തുന്നത്.
ദിഷയുടെ മുഴുവന്‍ പേര് ദിഷ രവി ജോസഫ് എന്നാണെന്നും ദിഷ കേരളത്തില്‍നിന്നുള്ള ക്രിസ്ത്യന്‍ മത വിശ്വാസിയാണെന്നുമായിരുന്നു വ്യാജ പ്രചരണം. നൂറു കണക്കിന് ട്വീറ്റുകളാണ് ഇത്തരത്തില്‍ പ്രചരിച്ചത്.
അതേസമയം, കര്‍ണാടകിലെ തുംകൂര്‍ ജില്ലയിലെ തിപ്തൂറാണ് ദിഷയുടെ സ്വദേശം. ലിംഗായത്ത് കുടുംബത്തില്‍ ജനിച്ചയാളാണ് ദിഷ. ദിഷ അണ്ണപ്പ രവി എന്നാണ് മുഴുവന്‍ പേരെന്നും കുടുബം വെളിപ്പെടുത്തി.