Advertisment

വിദ്യാർത്ഥികൾക്ക്‌ നോട്ട്‌ പുസ്തകങ്ങൾ വിതരണം ചെയ്ത്‌ ജി.ഒ.എച്ച്‌.എച്ച്‌.എസ്‌. എൻ.എസ്‌.എസ്‌.യൂണിറ്റ്‌

New Update

എടത്തനാട്ടുകര:നിർധനരായ 85 വിദ്യാർത്ഥികൾക്ക്‌ 750 നോട്ട്‌ പുസ്തകങ്ങൾ വിതരണം ചെയ്ത്‌ എടത്തനാട്ടുകര ഗവ. ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂൾ നാഷണൽ സർവീസ്‌ സ്കീം (എൻ.എസ്‌.എസ്‌) യൂണിറ്റ്‌. എൻ.എസ്‌.എസ്‌. വളണ്ടിയർ പി. ശിവജയുടെ അഭ്യർത്ഥന പ്രകാരം പ്രവാസി കൂട്ടായ്മയായ 'ജീവ' സെക്രട്ടറി റഫീഖ്‌ ചക്കംതൊടി വിദ്യാർത്ഥികൾക്ക്‌ വിതരണം ചെയ്യുന്നതിനായി 750 നോട്ട്‌ പുസ്തകങ്ങൾ സ്കൂളിൽ എത്തിച്ചു.

publive-image

സ്കൂളിൽ നടന്ന ചടങ്ങിൽ ജീവ സ്ഥാപക നേതാവ്‌ തുവ്വശ്ശേരി വാപ്പുവിൽ നിന്ന് പി. ശിവജി നോട്ട്‌ പുസ്തകങ്ങൾ ഏറ്റുവാങ്ങി.പ്രിൻസിപ്പൽ കെ.കെ. രാജ്‌കുമാർ,ഹെഡ് മാസ്റ്റർ എൻ. അബ്ദുന്നാസർ, ജീവ ജനറൽ സെക്രട്ടറി കെ.ആസിഫ് ഫസൽ, പ്രസിഡന്റ് ബൈജു പാറോക്കോട്ട്, ഹംസ കാപ്പിൽ,പി.ടി.എ. എക്സിക്യൂട്ടീവ് അംഗം അഹമ്മദ്‌ സുബൈർ പാറോക്കോട്ട്, എൻ.എസ്‌.എസ്‌. പ്രോഗ്രാം ഓഫീസർ സി.ജി.വിപിൻ, സി. സിദ്ദീഖ്‌, മുണ്ടക്കുന്ന് ന്യു ഫിനിക്സ് ക്ലബ് പ്രവർത്തകരായ വി.ടി സമീൽ,എൻ. അൻവർ, കെ.വി അൻഷാദ്,

സി.ഷിഹാബുദീൻ തുടങ്ങിയവർ സംബന്ധിച്ചു.

distribution textbook
Advertisment