Advertisment

ജില്ലാ കോടതി പാലം: കച്ചവടക്കാരുടെ പുനഃരധിവാസം ഉറപ്പാക്കുമെന്ന് പി.പി ചിത്തരഞ്ജൻ എംഎൽഎ

New Update

publive-image

Advertisment

ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ പ്രധാന പാലങ്ങളിൽ ഒന്നായ ജില്ലാ കോടതി പാലം പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് മാറേണ്ടിവരുന്ന കച്ചവടക്കാരുടെ പുനഃരധിവാസം ഉറപ്പാക്കുമെന്ന് പി.പി ചിത്തരഞ്ജൻ എംഎൽഎ.

പാലം നിർമ്മാണവുമായി ബന്ധപ്പെട്ട് ആലപ്പുഴയിൽ ചേർന്ന പ്രത്യേക യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ കോടതി പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കും. നിർമ്മാണത്തിന് മുന്നോടിയായി പുനരധിവസിപ്പിക്കപ്പെടുന്ന കച്ചവടക്കാർക്ക് പുനരധിവാസ പാക്കേജ് നടപ്പാക്കുമെന്നും കച്ചവടക്കാർക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാവാത്ത നിലയിൽ അത് നടപ്പാക്കുമെന്നും എംഎൽഎ പറഞ്ഞു.

പാലത്തിന്റെ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഓഗസ്റ്റ് 15-നുള്ളിൽ പൂർത്തീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുവാനും യോഗത്തിൽ തീരുമാനമായി. നിർമ്മാണ - സ്ഥലമെടുപ്പ് നടപടികളുമായി ബന്ധപ്പെട്ട് ഏതെങ്കിലും നിലയിലുള്ള വകുപ്പുതല തടസ്സങ്ങളോ ഉദ്യോഗസ്ഥതലത്തിൽ മെല്ലെപോക്കോ ഉണ്ടായാൽ അവ നേരിട്ട് കലക്ടറുടെ ശ്രദ്ധയിൽപ്പെടുത്തണമെന്ന് ജില്ലാ കലക്ടർ ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകി.

യോഗത്തിൽ പി.പി ചിത്തരഞ്ജൻ എംഎൽഎ, ജില്ലാ കലക്ടർ എ അലക്‌സാണ്ടർ, നഗരസഭാ ചെയർപേഴ്സൺ സൗമ്യാരാജ്, കൗൺസിലർമാരായ ആർ വിനീത, എം ജി സതിദേവി, വിവിധ വകുപ്പുകളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

pp chitharanjan
Advertisment