Advertisment

കോഴാ ജില്ലാ കൃഷിത്തോട്ടത്തിൽ മാലിന്യ സംസ്കരണ പ്ലാൻ്റ് സ്ഥാപാക്കാൻ നീക്കം നടക്കുന്ന പശ്ചാത്തലത്തിൽ എഐറ്റിയുസി ജില്ലാ കൃഷിത്തോട്ട സംരക്ഷണ ദിനം ആചരിച്ചു

New Update

publive-image

Advertisment

കുറവിലങ്ങാട്: കോഴാ ജില്ലാ കൃഷിത്തോട്ടത്തിൽ മാലിന്യ സംസ്കരണ പ്ലാൻ്റ് സ്ഥാപാക്കാൻ നീക്കം നടക്കുന്ന പശ്ചാത്തലത്തിൽ എഐറ്റിയുസി ജില്ലാ കൃഷിത്തോട്ട സംരക്ഷണ ദിനം ആചരിച്ചു. കൃഷി ഭൂമി കൃഷി ആവശ്യത്തിന് മാത്രം, കൃഷി ഭൂമി മറ്റ് ആവശ്യങ്ങൾക്ക് വിട്ടുകൊടുക്കാൻ പാടില്ല, കോഴാ ജില്ലാ കൃഷിത്തോട്ടം സംരക്ഷിക്കണം, തൊഴിലാളികളുടെ തൊഴിൽ സ്ഥിരത ഉറപ്പാക്കണം എന്നിവയാണ് ദിനാചരണത്തിൽ ചർച്ച നടത്തിയത്.

ഇതോടനുബന്ധിച്ച് നടന്ന തൊഴിലാളി സംഗമം എഐറ്റിയുസി ജില്ലാ സെക്രട്ടറി അഡ്വ. വി.കെ സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. ഫാം വർക്കേഴ്സ് ഫെഡറേഷൻ (എഐറ്റിയുസി) ജില്ലാ പ്രിസിഡൻ്റ എൻ.എം മോഹനൻ അദ്ധ്യക്ഷത വഹിച്ചു.

സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗവും ജില്ലാ പഞ്ചായത്ത് അംഗവുമായ ശുഭേഷ് സുധാകരൻ, എഐറ്റിയുസി മണ്ഡലം പ്രസിഡൻ്റ് പി.ജി ത്രീഗുണസൻ, നേതാക്കളായ ജോജോ ആളോത്ത്, കെ.കെ. തങ്കപ്പൻ, കെ.വിജയൻ, എ.എൻ.ബാലകൃഷ്ണൻ, പി.എൻ. ശശി, തോമസ് ജോസഫ്, അഖിൽ വിഷ്ണു, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർപേഴ്സൺ കൊച്ചുറാണി സെബാസ്റ്റൻ, പഞ്ചായത്ത് സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർപേഴ്സൺ സന്ധ്യാ സജികുമാർ എന്നിവർ പ്രസംഗിച്ചു.

kottayam news
Advertisment