Advertisment

കെഎപിഎസ് പാലക്കാട്‌ ചാപ്റ്ററിന് ജില്ലാശുപത്രി ബ്ലഡ്‌ ബാങ്കിന്‍റെ ആദരം

author-image
ജോസ് ചാലക്കൽ
Updated On
New Update

പാലക്കാട് കോവിഡ് -19 ന്റെ പശ്ചാത്തലത്തിൽ ബ്ലഡ് ബാങ്കുകളിലെ രക്തത്തിന്റെ അപര്യാപ്തത പരിഹരിക്കുക എന്ന ലക്ഷ്യത്തോടുകൂടി ഒരു ദിനം ഒരു ദാതാവ് എന്ന പേരിൽ രക്തദാന പദ്ധതിക്ക് തുടക്കംകുറിച്ച പ്രൊഫഷണൽ സോഷ്യൽ വർക്കർമാരുടെ സംഘടനയായ കേരളാ അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സ് പാലക്കാട് ചാപ്റ്ററിന് ജില്ലാശുപത്രി ബ്ലഡ് ബാങ്കിന്റെ ആദരം.

Advertisment

publive-image

ജില്ലാശുപത്രി ഐ.പി.പി ഹാളിൽവെച്ച് നടന്ന ചടങ്ങിൽ ജില്ലാശുപത്രി സൂപ്രണ്ട് ഡോ.രമാദേവിയിൽ നിന്നും കെഎപിഎസ് പാലക്കാട്‌ ചാപ്റ്റർ പ്രസിഡന്റ്‌ സതീഷ്.കെ ആദരം ഏറ്റുവാങ്ങി. ബ്ലഡ്‌ ബാങ്ക് മെഡിക്കൽ ഓഫീസർ ഡോ.രാധിക സുകേതു, സീനിയർ ബ്ലഡ്‌ ബാങ്ക് ടെക്‌നിഷ്യൻ എം.വി.മോഹൻദാസ് തുടങ്ങിയവർ സംബന്ധിച്ചു.

കൊറോണ വ്യാപനവും അതിനോടനുബന്ധിച്ചുള്ള ലോക്ഡൗണും കാരണം രക്തദാനം നടത്തുവാൻ ദാതാവിനെ കിട്ടാത്ത അവസ്ഥവരികയും സർജറി അടക്കമുള്ള കാര്യങ്ങൾക്ക് രക്തം ലഭ്യമാകാത്ത സാഹചര്യവും ഉണ്ട് . ഈ സാഹചര്യത്തെ മുൻകൂട്ടി കണ്ടുകൊണ്ട് ജില്ലയിൽ തുടക്കംകുറിച്ച് സംസ്ഥാനത്തെ 14 ജില്ലകളിലും കെഎപിഎസ് ന്‍റെ നേതൃത്വത്തിൽ വളരെ വിജയകരമായി നടപ്പിലാക്കിയ ഒരു ദിനം ഒരു ദാതാവ് രക്തദാന പദ്ധതി 100 ദിനം പിന്നിട്ട് സഹായം നൽകിവരുന്നു.

വിവിധ വകുപ്പുകളുടെയും,ജില്ലാ ഭരണകൂടങ്ങളുടെയും, വിവിധ രക്ത ബാങ്കുകളുടെയും സഹകരണത്തോടെ നടപ്പിലാക്കുന്ന രക്തദാന പദ്ധതിക്ക് ജലസേചന വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി, സിനിമാതാരം ദേവൻ, എം.പി-മാരായ ജോസ് കെ മാണി, തോമസ് ചാഴികാടൻ എംഎൽഎ-മാരായ കെ.ബാബു, പി.സി.ജോർജ്, കെ.ഡി.പ്രസേനൻ, മാണി.സി കാപ്പൻ, ഓസ്ട്രേലിയൻ എഴുത്തുകാരൻ റിച്ചാർഡ് ഹിൽ, സിവിക്കസ് അലയൻസ് സെക്രട്ടറി ജനറൽ ലൈസാ ജോൺ, സോഷ്യൽ വർക്ക് ഗ്രന്ഥകാരൻ ഡോ.സഞ്ജയ് ഭട്ടാചാര്യ, നാഷണൽ അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സ് പ്രസിഡന്റ് ഡോ.സഞ്ജയ് ബട്ട്, ഭിന്നശേഷി വിഭാഗത്തിലെ അതുല്യപ്രതിഭ ബി.പ്രണവ് ആലത്തൂർ തുടങ്ങിയവർ ആശംസയും, പിന്തുണയും അറിയിച്ചിട്ടുണ്ട്.

district hospital
Advertisment