Advertisment

തുടർച്ചയായ വൈദ്യുതി തടസ്സം: ഫീഡറുകൾ ഉയർത്തി സ്ഥാപിക്കണം - ഡോ. ജോൺസൺ വി. ഇടിക്കുള

author-image
ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update

എടത്വാ:  ജലനിരപ്പ് തുടർച്ചയായി ഉയർന്ന് വരുന്ന സാഹചര്യത്തിൽ കെ.എസ്.ഇ.ബി ഫീഡറുകൾ ഉയർത്തി സ്ഥാപിക്കണമെന്ന് ജനകീയ ജാഗ്രത സമിതി ചെയർമാൻ ഡോ. ജോൺസൺ വാലയിൽ ഇടിക്കുള ആവശ്യപ്പെട്ടു.

ജലനിരപ്പ് ഉയർന്നതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ കുട്ടനാട് മേഖലയിൽ തുടർച്ചയായി വൈദ്യുതി ബന്ധം വിശ്ചേദിച്ചിരുന്നു. ദുരിതാശ്വാസ ക്യാമ്പുകൾ ഉൾപെടെ പ്രവർത്തിക്കുന്ന പ്രദേശങ്ങളിൽ വൈദ്യുതി തടസ്സം ഉണ്ടാകാതിരിക്കാനും അപകടങ്ങൾ ഒഴിവാക്കുന്നതിനും മുൻകരുതൽ സ്വീകരിക്കണമെന്നും ആവശ്യപെട്ടു.

തുടർച്ചയായ വൈദ്യുതി തടസംമൂലം ദൂരെയായിരിക്കുന്നവർക്ക് പ്രദേശത്തുള്ള ബന്ധുക്കളെ ഫോണിൽ ബന്ധപെടാൻ പോലും സാധിക്കാൻ പറ്റാത്ത അവസ്ഥ തുടർക്കഥയായി മാറുകയാണ്. ചിലപ്പോൾ ഉള്ള ഏക ആശ്രയം ബി.എസ്.എൻ.എൽ ലാന്റ് ഫോൺ മാത്രമാണ്.

Advertisment