Advertisment

സർക്കാർ ഉത്തരവ് കടലാസിൽ: കുടിവെളളം കിട്ടാക്കനി

New Update

എടത്വാ:  കുടിവെെള്ള ക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ ഗുണനിലവാരം ഉറപ്പുവരുത്തി ജനങ്ങൾക്ക് സൗകര്യപ്രദമായ സമയത്ത് ആവശ്യാനുസൃതമായി കുടിവെെള്ള വിതരണം നടത്തുന്നതിന് ഉള്ള സർക്കാർ ഉത്തരവ് ഉണ്ടായിട്ടും ഇപ്പോഴും കുടിവെള്ളം പലയിടത്തും കിട്ടാക്കനി.

Advertisment

ഫെബ്രുവരി 28നാണ് ഉത്തരവ് ഇറങ്ങിയത്.രണ്ടാഴ്ചയായിട്ടും നടപടികൾ പൂർത്തികരിക്കുവാനോ യുദ്ധകാലാടിസ്ഥാനത്തിൽ കുടിവെള്ളം വിതരണം ചെയ്യാനോ സാധിച്ചിട്ടില്ല.

publive-image

മാർച്ച് 31 വരെ അഞ്ച് ലക്ഷത്തി അമ്പതിനായിരം രൂപയും ഏപ്രിൽ മെയ് മാസങ്ങളിലേക്ക് പതിനൊന്ന് ലക്ഷം രൂപയും ആണ് ഓരോ ഗ്രാമ പഞ്ചായത്തിനും അനുവദിച്ചിരിക്കുന്നത്.

ജി.പി.എസ് ലോഗും വാഹനത്തിൻ്റെ ലോഗ് ബുക്കും ക്രോസ് ചെക്ക് ചെയ്ത് സുതാര്യത ഉറപ്പു വരുത്തിയ ശേഷം തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൻ്റെ സെക്രട്ടറിമാർ ചിലവ് തുക വിനിയോഗിക്കേണ്ടതും തദ്ദേശ വകുപ്പിൻ്റെ ജില്ലാതല മേധാവികൾ ഓരോ രണ്ടാഴ്ചയിലും ഇക്കാര്യം സംബന്ധിച്ച് ജില്ലാ കളക്ടർക്ക് റിപ്പോർട്ട് ചെയ്യേണ്ടതാണെന്നും ദുരന്ത നിവാരണ വകുപ്പിൻ്റെ നിബന്ധനകൾ സ്വയം ഭരണ വകുപ്പ് മേധാവികൾ കർശനമായി പാലിക്കണമെന്നും ഉത്തരവിൽ പറയുന്നു.

തലവടി തെക്കെക്കരയിൽ പൈപ്പ് ലൈൻ സ്ഥാപിച്ച് ജലവിതരണം പുനസ്ഥാപിക്കുന്നതുവരെ സമാന്തര കുടിവെള്ള വിതരണം നടത്തണമെന്നുള്ള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ് നിലവിലുണ്ട്.

എന്നാൽ തലവടി ഗ്രാമപഞ്ചായത്തിലെ 12-ാം വാർഡിലെ മടയ്ക്കൽ ജംഗ്ഷൻ മുതൽ മണ്ണാരുപറമ്പിൽപടി വരെയുള്ള റോഡിൻ്റെ ഇരുഭാഗങ്ങളിലായി താമസിക്കുന്ന 30 കുടുംബങ്ങളുടെ കൂട്ടായ പരിശ്രമം മൂലം കുടിവെള്ള പ്രശ്നത്തിനാണ് താത്കാലിക പരിഹാരം ഉണ്ടായിട്ടുണ്ട്.കഴിഞ്ഞ ദിവസം ഇവിടെ സൗഹൃദ വേദിയുടെ നേതൃത്വത്തിൽ കിയോസ്ക് സ്ഥാപിച്ചിരുന്നു.

ഈ പ്രദേശത്ത് പൊതു പൈപ്പിലൂടെ ശുദ്ധജലം ലഭിച്ചിട്ട് മുപ്പത് വർഷങ്ങൾ കഴിയുന്നു. ഈ പ്രദേശത്തുള്ളവർ ആകെ ആശ്രയിക്കുന്നത് തോടുകളെയും കിണറുകളെയുമാണ്.

publive-image

എന്നാൽ ഇപ്പോൾ തോടുകളിലെയും കിണറുകളിലെയും ജലനിരപ്പ് പൂർണ്ണമായി താഴ്ന്നു വറ്റി തുടങ്ങിയതു മൂലം രൂക്ഷമായ കുടിവെള്ള ക്ഷാമമാണ്.സമാന്തര കുടിവെള്ള വിതരണം ആരംഭിക്കുമ്പോൾ വെള്ളം ശേഖരിച്ചു വെയ്ക്കാൻ സാധിക്കാഞ്ഞ സാഹചര്യത്തിൽ ആണ് രണ്ടായിരം ലീറ്ററിൻ്റെ കിയോസ്ക് സ്ഥാപിക്കുവാൻ തീരുമാനിച്ചത്.

വാലയിൽ ബെറാഖാ ഭവനിൽ ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ ഓഫ് ഇന്ത്യ സംസ്ഥാന ചെയർമാൻ ഡോ. ജോൺസൺ വി. ഇടിക്കുള നല്കിയ സ്ഥലത്താണ് കിയോസ്ക് സ്ഥാപിച്ചത്.

റോഡിൽ നിന്നും കിയോസ്കിലെ വെള്ളം ശേഖരിക്കുന്നതിന് മതിൽ പൊട്ടിച്ച് ടാപ്പും ഘടിപ്പിച്ചിട്ടുണ്ട്. ഇതിനെ പറ്റി മാധ്യമങ്ങളിൽ വന്ന വാർത്ത വായിച്ചറിഞ്ഞാണ് കുടിവെള്ള വിതരണ സഹായവാഗ്ദാനവുമായി ദാവീദ് പുത്രാ ചാരിറ്റബിൾ ട്രസ്റ്റ് എത്തിയത്.

ദാവീദ് പുത്രാ ചാരിറ്റബിൾ ട്രസ്റ്റ് വൈസ് പ്രസിഡൻ്റ് തോമസ് കെ തോമസ് സ്ഥലം സന്ദർശിക്കുകയും മാർച്ച് ഏഴ് മുതൽ പ്രദേശത്ത് കുടിവെള്ള വിതരണം നടത്തുകയും ചെയ്യുന്നു.എന്നാൽ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ കുടിവെള്ളം ആരംഭിക്കുവാൻ ഇനിയും ദിവസങ്ങൾ വേണ്ടി വരുമെന്ന് പഞ്ചായത്ത് അംഗം പി.കെ. വർഗ്ഗീസ് പറഞ്ഞു.

Advertisment