Advertisment

വ്യാപാരി വ്യവസായി കോൺഗ്രസിൻ്റെ ധർണ്ണ 13 ന്

New Update

ആലപ്പുഴ:  വ്യാപാരികളെ കൊള്ളയടിക്കുന്ന വൈദ്യുതി വകുപ്പിൻ്റെ നടപടിക്കെതിരെ വ്യാപാരി വ്യവസായി കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിയോജക മണ്ഡലങ്ങളിൽ വൈദ്യുതി ഓഫീസിനു മുന്നിൽ 13 ന് രാവിലെ 11ന് ധർണ്ണ നടത്തുമെന്ന് ജില്ലാ പ്രസിഡൻ്റ്  അനി വർഗീസ് പറഞ്ഞു.

Advertisment

publive-image

ലോക്ക് ഡൗൺ കാരണം വ്യാപാര സ്ഥാപനങ്ങൾ അടച്ചിടേണ്ടി വന്ന അവസ്ഥയിൽ രണ്ടു മാസത്തെ ബിൽ ഒഴിവാക്കുക, അമിതമായി കൂട്ടിയ ചാർജുകൾ പിൻവലിക്കുക, ആറു മാസത്തേക്ക് ഫിക്സഡ് ചാർജുകൾ ഒഴിവാക്കുക, മീറ്റർ ചാർജ് ഒഴിവാക്കുക, വൈദ്യുതി ബോർഡിൻ്റെ കൊള്ളയടി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തുന്ന ധർണ്ണ അരൂരിൽ ഷാനിമോൾ ഉസ്മാൻ എം.എൽ.എ, ചേർത്തലയിൽ കെ.പി.സി.സി. അംഗം സി.കെ.ഷാജി മോഹനൻ,

publive-image

ആലപ്പുഴയിൽ ഡി.സി.സി. പ്രസിഡൻ്റ് അഡ്വ. എം.ലിജു, അമ്പലപ്പുഴയിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി ഏ.ഏ.ഷുക്കൂർ, കുട്ടനാട്ടിൽ ഡി.സി.സി. സെക്രട്ടറിയും യു.ഡി.എഫ്. കൺവീനറുമായ കെ. ഗോപകുമാർ, ചെങ്ങന്നൂരിൽ കെ.പി.സി.സി. വൈസ് പ്രസിഡൻ്റ്  പി.സി. വിഷ്ണുനാഥ്, മാവേലിക്കരയിൽ കെ.പി.സി.സി. ജനറൽ സെക്രട്ടറി കോശി എം. കോശി കായംകുളത്ത് ജി.എസ്.ടി. കൗൺസിൽ അംഗം എ. പി. ഷാജഹാൻ, ഹരിപ്പാട്ട് ഡി.സി.സി. സെക്രട്ടറി എം. ബി. സജി എന്നിവർ ഉദ്ഘാടനം ചെയ്യും.

 

Advertisment