Advertisment

കുടിവെള്ളത്തിനായുള്ള പോരാട്ടത്തിൻ്റെ മറ്റൊരു മുഖവുമായി മനുഷ്യാവകാശ പ്രവർത്തകൻ

New Update

എടത്വാ:  ഇത് ഒരു പരാജയത്തിൻ്റെ ലക്ഷണമെന്ന് തോന്നിയെങ്കിൽ അവർക്ക് തെറ്റി. ഒരു പൊതു പ്രവർത്തകന് സമൂഹത്തോട് നിറവേറ്റിയ കടമയായി മാത്രം കണ്ടാൽ മതി.

Advertisment

കുടിവെള്ളത്തിനായി ഉള്ള പോരാട്ടത്തിൻ്റെ മറ്റൊരു മുഖം കൂടിയാണിത്. കുടിവെള്ള ക്ഷാമം രൂക്ഷമായ തലവടി തെക്കെ കരയിൽ പൊതു ടാപ്പിലൂടെ ശുദ്ധജലമെത്തിയിട്ട് 3 പതിറ്റാണ്ടുകൾ കഴിഞ്ഞു.

publive-image

നിരവധി സമര പ്രതിഷേധ പരിപാടികൾ പ്രദേശവാസികൾ സംഘടിപ്പിച്ചു. പുതിയ പൊതു ടാപ്പ് സ്ഥാപിക്കുന്നതു വരെ പ്രദേശവാസികൾക്ക് ശുദ്ധജലം വിതരണം ചെയ്യണമെന്ന് തലവടി വാലയിൽ ബെറാഖാ ഭവനിൽ ഡോ. ജോൺസൺ വി. ഇടിക്കുള സമർപ്പിച്ച ഹർജിയിന്മേൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ 2014 ജൂൺ 6ന് ഉത്തരവ് നല്കി. ഉത്തരവ് നാളിത് വരെ അധികൃതർ നടപ്പാക്കിയിട്ടില്ല.

കുളിക്കാനും പാചകം ചെയ്യുന്നതിനും വസ്ത്രങ്ങൾ കഴുകാനും പ്രദേശത്തുള്ളവർ ആശ്രയിക്കുന്നത് തോടുകളെയും കിണറുകളെയുമാണ്. എന്നാൽ ഇപ്പോൾ തോടുകളിലെയും കിണറുകളിലെയും ജലനിരപ്പ് പൂർണ്ണമായി താഴ്ന്നു വറ്റിയത് മൂലം രൂക്ഷമായ ശുദ്ധജല ക്ഷാമമാണ് അനുഭവിക്കുന്നത്.

ശുദ്ധജല ക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ ഗുണനിലവാരം ഉറപ്പുവരുത്തി ജനങ്ങൾക്ക് സൗകര്യപ്രദമായ സമയത്ത് ആവശ്യാനുസൃതമായി കുടിവെെള്ള വിതരണം നടത്തുന്നതിന് സർക്കാർ ഫെബ്രുവരി 28ന് ഉത്തരവ് ഇറക്കി. എന്നാൽ തലവടി പഞ്ചായത്തിൽ കുടിവെള്ള വിതരണം മാർച്ച് 26ന് ആരംഭിച്ചെങ്കിലും സൗഹൃദ നഗറിൽ കുടിവെള്ള വിതരണം തുടങ്ങിയില്ല.

പ്രദേശവാസികൾ ഒത്തു ചേർന്ന് സൗഹൃദ വേദി രൂപികരിച്ച് ഒരു കിയോസ്ക് മാർച്ച് 6 ന് സ്ഥാപിച്ചു. കുടിവെള്ള വിതരണം ഉടൻ ആരംഭിക്കുമെന്ന് കിയോസ്ക് സ്ഥപിക്കുമ്പോൾ പ്രദേശ വാസികൾക്ക് ഒരു പ്രതീക്ഷ ഉണ്ടായിരുന്നു.

എന്നാൽ പ്രതീക്ഷ പോലെ ഒന്നും സംഭവിക്കുകയില്ലെന്ന് ചിലർ വിധിയെഴുതിയിരുന്നു. എന്നാൽ സർക്കാരിൻ്റെ ഉത്തരവ് ഉള്ളത് കൊണ്ടും കൊറോണാ പടർന്നു പിടിച്ചതിനാലും ലോക് ഡൗൺ ആയതിനാലും പഞ്ചായത്തിൻ്റെ കുടിവെള്ളം ഉടൻ പ്രദേശവാസികൾക്ക് ലഭിക്കുമെന്നും മാർച്ച് 31ന് മുമ്പ് പഞ്ചായത്തിൻ്റെ കുടിവെള്ള വിതരണം സൗഹൃദ നഗറിൽ നടന്നില്ലെങ്കിൽ തല മൊട്ടയടിക്കുമെന്നും ഏറ്റവും അടുത്ത അയൽവാസികളോട് ഡോ. ജോൺസൺ വി. ഇടിക്കുള പറഞ്ഞിരുന്നു.

ഒടുവിൽ ആ വാക്ക് പാലിക്കേണ്ടി വന്നതിൽ മാനസീകമായി ബുദ്ധിമുട്ടുകൾ ഇല്ലെന്നും കുടിവെള്ളത്തിനായി ഉളള പോരാട്ടത്തിൻ്റെ മറ്റൊരു തുടക്കമാണെന്നും ഡോ.ജോൺസൺ വി. ഇടിക്കുള പറഞ്ഞു.

നിലവിലുള്ള സാഹചര്യങ്ങൾ എല്ലാം കാണിച്ച് മുഖ്യമന്ത്രി, ആലപ്പുഴ ജില്ലാ കളക്ടർ എന്നിവർക്ക് നിവേദനം സമർപ്പിച്ചു. സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ്റെ ഉത്തരവ് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാൻ തയ്യാറെടുക്കുകയാണ് ഡോ. ജോൺസൺ വി. ഇടിക്കുള.

കൊറോണാ വ്യാപനം തടയുന്നതിന് മുൻകരുതലുകൾ സ്വീകരിക്കുന്നതിന് പോലും ശുദ്ധജലമില്ലാതെ പ്രദേശവാസികൾ വലയുന്നത് കാണാതെ അധികൃതർ കണ്ണടച്ച സാഹചര്യത്തിൽ ദാവീദ് പുത്ര ചാരിറ്റബിൾ ട്രസ്റ്റ് കുടിവെളളം വിതരണം ചെയ്യുന്നുണ്ടങ്കിലും മറ്റ് ആവശ്യങ്ങൾ നിറവേറ്റാൻ പ്രദേശവാസികൾക്ക് പര്യാപ്തമല്ല.

ഡോ. ജോൺസൺ വി. ഇടിക്കുളയുടെ കുടിവെള്ളത്തിനായി ഉളള പോരാട്ടത്തിന് രാഷ്ട്രീയ ചിന്തകൾക്കതീതമായ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്

Advertisment