Advertisment

യുവാക്കൾ മൗനംവെടിയണം: അനി വർഗീസ്

New Update

മാവേലിക്കര:  തിന്മയ്ക്ക് എതിരെ പോരാടുവാൻ യുവാക്കൾ ശക്തരാകണമെന്ന് ജനകീയ സമിതി സംസ്ഥാന ജനറൽ സെക്രട്ടറി അനി വർഗീസ്. യുവാക്കളുടെ മൗനം സമൂഹത്തിൽ ജീർണത വർദ്ധിക്കുവാൻ കാരണമാകുമെന്നും അനിവർഗീസ് അറുനൂറ്റിമംഗലം സെന്റ് കുര്യാക്കോസ് ഓർത്തഡോക്സ് പള്ളിയിൽ ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം പ്രവർത്തനോദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

publive-image

ഫാ.ജേക്കബ് ജോൺ കല്ലട അദ്ധ്യക്ഷത വഹിച്ചു. യുവജനപ്രസ്ഥാനം രക്ത ബാങ്ക് ഭദ്രാസന കൗൺസിൽ അംഗം രാജൻ തെക്കേവിള ഉദ്ഘാടനം ചെയ്തു. അബി എബ്രഹാം കോശി, ജോജി ജോൺ, നിഖിത് സഖറിയ, ജോബിൻ ജോണി തുടങ്ങിയവർ പ്രസംഗിച്ചു

Advertisment