Advertisment

ബിലീവേഴ്സ് ചർച്ച് യൂത്ത് ഫെലോഷിപ്പ് ഗ്രീൻ ക്ലബ്ബ് ‘കുട്ടികളിലൂടെ കുടുംബങ്ങളിലേക്ക് ‘ കർമ്മ പരിപാടി ഉദ്ഘാടനം ചെയ്തു

New Update

എടത്വാ: ബിലീവേഴ്സ് ചർച്ച് യൂത്ത് ഫെലോഷിപ്പ് ഗ്രീൻ ക്ലബിന്റെ നേതൃത്വത്തിൽ സ്കൂളുകളിലും കോളജുകളിലും നടത്തുന്ന കുട്ടികളിലൂടെ കുടുംബങ്ങളിലേക്ക് 'കർമ്മ പരിപാടി തലവടി ഗവ.മോഡൽ യു.പി.സ്കൂളിൽ ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബിജു പാലത്തിങ്കൽ ഉദ്ഘാടനം ചെയ്തു.

Advertisment

publive-image

തലവടി ഗ്രാമ പഞ്ചായത്ത് അംഗം അജിത്ത് കുമാർ പിഷാരത്ത് അധ്യക്ഷത വഹിച്ചു. പ്രകൃതിയോട് ഇണങ്ങിയ ജീവിത സംസ്ക്കാരം വരും തലമുറയിൽ വളർത്തിയെടുക്കുന്നതിനും പ്ലാസ്റ്റിക്ക് നിർമാർജനത്തിന്റെ സന്ദേശം വിദ്യാർത്ഥികളിൽ പ്രചരിപ്പിക്കുകയുമാണ് ലക്ഷ്യം.

സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ സഭ നിരണം ഇടവകയുടെ സഹകരണത്തോടെയുള്ള തുണി സഞ്ചികളുടെ വിതരണം ഇടവക വികാരി ഫാദർ ഷിജു മാത്യുവും വിത്ത് അടങ്ങിയ പേപ്പർ പേനകളുടെ വിതരണം ഗ്രീൻ ക്ലബ് പ്രോജക്ട് ജനറൽ കൺവീനർ അജോയ് കെ വർഗ്ഗീസും നിർവഹിച്ചു.

പ്ലാസ്റ്റിക്ക് ഉപയോഗത്തിനെതിരെ ബോധവത്ക്കരണം നടത്തുന്ന ലഘുലേഖകളുടെ വിതരണോദ്ഘാടനം ഡീക്കൻ ജയിംസ് ജോയി മുളപ്പൻമടം ഹെഡ്മാസ്റ്റർ പി.കെ.സുജാതക്ക് നല്കി നിർവഹിച്ചു.

ഉപയോഗശൂന്യമായ പ്ലാസ്റ്റിക്ക് പേനകൾ പ്രകൃതിക്ക് ദോഷകരമാകുമ്പോൾ പേപ്പർ പേനകൾ ഉപയോഗത്തിന് ശേഷം വലിച്ചെറിഞ്ഞാലും ഭാവിയിൽ അത് ഒരു ഔഷധ ഗുണമുള്ള മരമായി തീരുമെന്നുള്ളതാണ് ഈ പേനയുടെ പ്രത്യേകത.

പച്ചക്കറിവിത്തുകളും ഇതിൽ അടങ്ങിയിട്ടുണ്ട്. അഗസ്ത്യ ചീര, തക്കാളി , മുളക്, വഴുതനങ്ങ എന്നിവ അടങ്ങിയ വിത്തുകളോടൊപ്പം ഉള്ള പേനകൾ നിർമ്മിക്കുന്നത് തൃശൂരിലുള്ള അനഘയുടെ നേതൃത്വത്തിൽ ഉള്ള ഏഴ് പേർ അടങ്ങിയ സംഘമാണ്.

സെറിബ്രൽ പാൾസി, ഓട്ടിസം എന്നിവ ബാധിച്ച ഈ കുട്ടികൾ നിർമ്മിക്കുന്ന പേനകൾ വിതരണം ചെയ്യുന്നതു മൂലം ഇവരുടെ പ്രതീക്ഷകൾക്ക് നിറം നല്കുക കൂടിയാണ് ചെയ്യുന്നതെന്ന് ചെയർമാൻ ഡോ. ജോൺസൺ വി ഇടിക്കുള പറഞ്ഞു.

ഗ്രീൻ ക്ലബ് പ്രോജക്ട് ചെയർമാൻ ഡോ. ജോൺസൺ വി ഇടിക്കുള , കൺവീൻ അനീഷ് ജോൺ, കോർഡിനേറ്റർ പോൾ വർഗ്ഗീസ്, ദേവിക വിനോദ്, ഇന്ദുലേഖ പി.മേനോൻ എന്നിവർ പ്രസംഗിച്ചു.

Advertisment