Advertisment

ഭൂമിക്ക് തണൽ വിരിക്കുന്നതിന് വിത്ത് അടങ്ങിയ പേപ്പർ പേനയുമായി ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം യൂത്ത് ഫോറം

New Update

തിരുവല്ല:  സ്കൂളുകളിലേക്ക് വിത്ത് അടങ്ങിയ പേപ്പർ പേനയുമായിബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം യൂത്ത് ഫോറം. വീടുകളിൽ തുണി സഞ്ചി വിതരണം ചെയ്തതിന് തൊട്ടു പിന്നാലെയാണ്ബിലീവേഴ്സ് ചർച്ച് യൂത്ത് ഫെലോഷിപ്പ് ഗ്രീൻ ക്ലബിന്റെ നേതൃത്വത്തിൽ സ്കൂളുകളിലും കോളജുകളിലും വിത്ത് അടങ്ങിയ പേനയുമായി രംഗത്തെത്തുന്നത്.

Advertisment

പ്രകൃതിയോട് ഇണങ്ങിയ ജീവിത സംസ്ക്കാരം വരും തലമുറയിൽ വളർത്തിയെടുക്കുന്നതിനും പ്ലാസ്റ്റിക്ക് നിർമാർജനത്തിന്റെ സന്ദേശം വിദ്യാർത്ഥികളിൽ പ്രചരിപ്പിക്കുകയുമാണ് ലക്ഷ്യം.

publive-image

ഉപയോഗശൂന്യമായ പ്ലാസ്റ്റിക്ക് പേനകൾ പ്രകൃതിക്ക് ദോഷകരമാകുമ്പോൾ പേപ്പർ പേനകൾ ഉപയോഗത്തിന് ശേഷം വലിച്ചെറിഞ്ഞാലും ഭാവിയിൽ അത് ഒരു ഔഷധ ഗുണമുള്ള മരമായി തീരുമെന്നുള്ളതാണ് ഈ പദ്ധതിയുടെ പ്രധാന ഫലം.കൂടാതെ പച്ചക്കറിവിത്തുകളും ഇതിൽ അടങ്ങിയിട്ടുണ്ട്.

അഗസ്ത്യ ചീര, തക്കാളി , മുളക്, വഴുതനങ്ങ എന്നിവ അടങ്ങിയ വിത്തുകളോടൊപ്പം ഉള്ള പേനകൾ നിർമ്മിക്കുന്നത് അംഗ പരിമിതരായവരാണ്. ഇവർ നിർമ്മിക്കുന്ന ഈ പേനകൾ വിതരണം ചെയ്യുന്നതു മൂലം ശാരീരിക വൈകല്യം നേരിടുന്നവരെ സംരംക്ഷിക്കുന്ന സ്ഥാപനങ്ങളെ സഹായിക്കുക കൂടിയാണ് ലക്ഷ്യമിടുന്നത്.

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷ്യൻ അഭി.മോറോൻ മോർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപോലീത്തയുടെ മാതൃ വിദ്യാലയത്തിൽ നിന്നും പദ്ധതിക്ക് തുടക്കം കുറിക്കുമെന്ന് സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണംഇടവക വികാരി ഫാദർ ഷിജു മാത്യു,ഡീക്കൻ ജയിംസ് ജോയി എന്നിവർ അറിയിച്ചു.

പ്രകൃതിയെ സ്നേഹിക്കുവാനും സംരംക്ഷിക്കുവാനും ആഹ്വാനം ചെയ്യുന്നതോടൊപ്പം വിദ്യാർത്ഥികൾക്കിടയിൽ പ്ലാസ്റ്റിക്ക് ഉപയോഗത്തിനെതിരെ ബോധവത്ക്കരണം നടത്തി ലഘുലേഖകളും വിതരണം ചെയ്യും.

കൂടാതെ പ്ലാസ്റ്റിക്ക് ബാഗിന് പകരം തുണിസഞ്ചി വീടുകളിൽ വിതരണം ചെയ്യുന്നതിനും വിവിധ കുടുംബങ്ങളിൽ നിന്നും ഫലവൃക്ഷ തൈകകളും പച്ചക്കറി വിത്തുകളും ശേഖരിച്ച് പരസ്പരം പങ്കുവെച്ച് ജൈവകൃഷിയിലൂടെ അവശ്യമായ ഫലങ്ങളും പച്ചക്കറികളും ഉദ്പാതിപ്പിക്കുക എന്നതാണ് ' ഗ്രീൻ ക്ലബ് ' കൊണ്ട് ലക്ഷ്യമിടുന്നതെന്ന് ചെയർമാൻ ഡോ. ജോൺസൺ വി ഇടിക്കുള ജനറൽ കൺവീനർ അജോയ് കെ വർഗ്ഗീസ് എന്നിവർ അറിയിച്ചു.

അനീഷ് ജോൺ (കൺവീനർ) പോൾ വർഗ്ഗീസ് ,ബിജി വർഗ്ഗീസ് (കോർഡിനേറ്റഴ്സ് ) അനിത ചാക്കോ, ദാനിയേൽ തോമസ് (സെക്രട്ടറിമാർ) ഷിബു ചെറിയാൻ (ട്രഷറാർ) ആയി ഉള്ള 21 അംഗങ്ങൾ അടങ്ങുന്നതാണ് ഗ്രീൻ ക്ലബ്.

സാമൂഹ്യ പ്രതിബദ്ധത നിറഞ്ഞ യൂത്ത് ഫോറത്തിന്റെ പ്രവർത്തനങ്ങളെ നിരണം അതിഭദ്രാസനം സഹായ മെത്രാൻ അഭി. മാത്യൂസ് മാർ സിൽവാനിയോസ് എപ്പിസ്ക്കോപ്പ, സഭാ സെക്രട്ടറി റവ. ഫാദർ ദാനിയേൽ ജോൺസൺ, ഭദ്രാസന സെക്രട്ടറി ഫാദർ റജി കെ.തമ്പാൻ എന്നിവർ അഭിനന്ദിച്ചു.

Advertisment