Advertisment

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പോലീത്തയുടെ സപ്തതി ആലോഷം മാർച്ച് 8 ന്. സ്വാഗത സംഘം രൂപികരിച്ചു

author-image
admin
New Update

തിരുവല്ല:  ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷൻ അഭി. മോറോൻ മോർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപ്പോലീത്തയുടെ ജന്മദിന സപ്തതി ആഘോഷത്തിന്റെ ഒരുക്കങ്ങൾ ആരംഭിച്ചു.

Advertisment

വിവിധ ഭദ്രാസനങ്ങളിൽ നിന്നും എത്തിയ പ്രതിനിധികളെ ഉൾപെടുത്തി നിരണം അതിഭദ്രാസന സഹായമെത്രാൻ മാത്യൂസ് മാർ സിൽവാനിയോസ് എപ്പിസ്ക്കോപ്പാ ചെയർമാൻ ആയി 70 അംഗങ്ങൾ അടങ്ങിയ 10 കമ്മിറ്റികൾ രൂപികരിച്ചു.

publive-image

ഒരു വർഷം നീണ്ട് നില്ക്കുന്ന കർമ്മ പരിപാടികൾക്ക് ആണ് നിരണം അതിഭദ്രാസന കൗൺസിൽ രൂപരേഖ തയ്യാറാക്കിയത്.

2020 മാർച്ച് 8 ന് വൈകിട്ട് 6 മണിക്ക് തോട്ടഭാഗം യെരുശലേം വലിയ പള്ളി അങ്കണത്തിൽ വെച്ച് ജന്മദിന സപ്തതി ആഘോഷം നടക്കും.

നിർധനരായ 70 പേർക്ക് ഭവനങ്ങൾ, 70 ക്യാൻസർ - കിഡ്നി രോഗികൾക്ക് സൗജന്യ നിരക്കിൽ ചികിത്സാ സഹായം, 70 വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് തുടങ്ങി നിരവധി ജീവകാരുണ്യ - സാമുഹൃക്ഷേമ പദ്ധതികൾക്കാണ് തുടക്കമിടുന്നത്.

കൂടാതെ മാർച്ച് 8 ന് ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് ഹോസ്പിറ്റലിൽ ജനിക്കുന്ന പെൺകുഞ്ഞുങ്ങൾക്കും ആൺകുഞ്ഞുങ്ങൾക്കും പ്രത്യേകം സമ്മാന പദ്ധതികളും ഏർപെടുത്തിയിട്ടുണ്ട്.

ജന്മദിനത്തോടനുബന്ധിച്ച് നടക്കുന്ന പൊതുസമ്മേളനത്തിൽ വിവിധ മതമേലധ്യക്ഷൻമാർ, രാഷ്ട്രീയ സാംസ്കാരിക നായകന്മാർ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കും. 70 പേരടങ്ങുന്ന ഗായക സംഘം സംഗീത ശുശ്രൂഷ നടത്തും.

മെത്രാപോലീത്തയെ കുറിച്ച് തയ്യാറാക്കിയ ഡോക്കുമെന്ററി പ്രദർശനം ഉണ്ടായിരിക്കും.കൂടാതെ മെത്രാപോലീത്തയുടെ ജീവിതാനുഭവങ്ങൾ വിവരിക്കുന്ന ഫോട്ടോ പ്രദർശനവും ജന്മദിനസപ്തതി ആഘോഷങ്ങളുടെ ഭാഗമായി പ്രസിദ്ധികരിച്ച സുവനീറിന്റെ പ്രകാശനവും നടക്കും.

മാർച്ച് 7ന് ജന്മനാടായ നിരണത്ത് നിന്നും വിളംബര ഘോഷയാത്രയും ഉണ്ടാകും.മാത്യ ഇടവകയായ സെന്റ് തോമസ് ബിലിവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവകയിൽ നിന്നും ആരംഭിക്കും.

സ്വാഗത സംഘ രൂപികരണ യോഗത്തിൽ ഫാദർ റജി കെ തമ്പാൻ അധ്യക്ഷത വഹിച്ചു.അതിഭദ്രാസന സഹായമെത്രാൻ മാത്യൂസ് മാർ സിൽവാനിയോസ് എപ്പിസ്ക്കോപ്പാ ഉദ്ഘാടനം ചെയ്തു.

റവ. ഫാ. ഷിജു മാത്യു , റവ. ഫാ. ശമുവേൽ മാത്യു , റവ. ഫാ. മനോജ് ചാക്കോ, റവ. ഫാ.ലിബീഷ് ജോർജ് ,

റവ. ഫാ. ജോസഫ് ജോൺ, ഡോ. ജോൺസൺ വി.ഇടിക്കുള, സിബി സാം തോട്ടത്തിൽ,അഡ്വ. സ്റ്റീഫൻ ഐസക്, റവ. ഫാ. സജു തോമസ്, റവ. ഫാ.അജു പി ജോൺ , റവ. ഫാ.റോബിൻ.കെ. തമ്പി , ഡോ. തോമസ് പി തോമസ്,ജോയ് സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.

Advertisment