Advertisment

ലോക സമാധാന ദിനത്തിൽ യുദ്ധ രഹിത ലോകത്തിനായി ബിലീവേഴ്സ് ഈസ്റ്റൺ സഭയുടെ പ്രാർത്ഥന

author-image
ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update

ലോക സമാധാനം ഓരോ കുടുംബങ്ങളില്‍ നിന്നും സൃഷ്ടിക്കപ്പെടണമെന്ന് മോറോൻ മോർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപ്പോലീത്ത.  ബിലീവേഴ്സ് ഈസ്റ്റേൺ സഭയുടെ നേതൃത്വത്തിൽ സഭാ ആസ്ഥാനത്ത് നടന്ന ലോക സമാധാന ദിനാചരണം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മെത്രാപോലീത്ത.

Advertisment

publive-image

ബിലീവേഴ്സ് ഈസ്റ്റേൺ സഭ നിരണം സഹായമെത്രാൻ മാത്യൂസ് മാർ സിൽവാനിയോസ് എപ്പിസ്ക്കോപ്പാ അദ്ധ്യക്ഷത വഹിച്ചു. ബിലീവേഴ്സ് ഈസ്റ്റേൺ സഭ നിരണം ഭദ്രാസന സെക്രട്ടറി ഫാദർ റെജി.കെ തമ്പാൻ, അഡ്മിനിസ്ട്രേറ്റർ ഫാദർ: ജെ.യേശുദാസ് ,ബിലീവേഴ്സ് ഈസ്റ്റേൺ സഭ നിരണം ഇടവക വികാരിയും ഡോറാ ട്രസ്റ്റ് ഡയറക്ടറുമായ ഫാദർ ഷിജു മാത്യൂ ,പി.ആർ.ഒ: സിബി സാം തോട്ടത്തിൽ,യൂണിവേഴ്സൽ റിക്കോർഡ് ഫോറം ജൂറി ഡോ.ജോൺസൺ വി. ഇടിക്കുള, പി.ഡി.മാത്യൂ, സക്കറിയ പി.എസ് ,റോബി ജയിംസ് എന്നിവർ പ്രസംഗിച്ചു.

ലോകസമാധാനത്തിന് വേണ്ടി പ്രയത്നിക്കണമെന്നും യുദ്ധ രഹിത സമൂഹത്തിന് വേണ്ടി നിലകൊള്ളുവാൻ ഓരോരുത്തരും സമാധാനത്തിന്റെ പ്രചാരകരാകണമെന്നും ഉദ്ബോദിപ്പിച്ചു കൊണ്ട് മെത്രാപോലീത്ത വെള്ളരി പ്രാവിനെ ആകാശത്തേക്ക് പറപ്പിച്ചു.

publive-image

ക്രിസ്തു ശിഷ്യൻ തോമാസ്ലീഹായുടെ പാദസ്പർശനമേറ്റ വി.ഭൂമിയായ നിരണത്ത് വിവിധ ഭാഷകളുടെയും സംസ്ക്കാരങ്ങളുടെയും അതിർവരമ്പുകൾക്കപ്പുറം ലോക സമാധാനത്തിനായി അവർ ഒന്നിച്ച് കരങ്ങൾ കോർത്ത് പ്രാർത്ഥിച്ചു.

ഇന്ത്യ ,നേപ്പാൾ,കൊളംബോ എന്നീ രാജ്യങ്ങളിലെ 37 ഭദ്രാസനങ്ങളിൽ നിന്നും എത്തിയ ബ്രിഡ്ജ് ഓഫ് ഹോപ്പിന്റെ 180 പ്രതിനിധികൾ ആണ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന്റെ പരമാദ്ധ്യക്ഷൻ മോറാൻ മോർ അത്തനേഷ്യസ് മെത്രാപ്പോലീത്തയുടെ മാതൃ ഇടവക കൂടിയായ സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ സഭ നിരണം ഇടവകയിൽ ലോകസമാധാനത്തിനായി പ്രത്യേക സമൂഹപ്രാർത്ഥന നടത്തിയത്.

publive-image

വികാരിയും ഡോറാ ട്രസ്റ്റ് ഡയറക്ടറുമായ ഫാദർ ഷിജു മാത്യൂ ബ്രിഡ്ജ് ഓഫ് ഹോപ്പ് ഡയറക്ടർ ഡീക്കൻ സച്ചിൻ പാക്കറേയുടെ നേതൃത്വത്തിൽ എത്തിയ സംഘത്തെ ഇടവകയിലേക്ക് സ്വാഗതം ചെയ്തു.

വേൾഡ് പീസ് ചെയിൻ പ്രമോഷണൽ കൗൺസിൽ മുൻ സെക്രട്ടറി ജനറലും യൂണിവേഴ്സൽ റിക്കോർഡ് ഫോറം ജൂറി ഡോ.ജോൺസൺ വി. ഇടിക്കുള ലോക സമാധന സന്ദേശം നല്കി.ഡീക്കൻ ജയിംസ് ജോയി, നാഷണൽ ഫിനാൻസ് മാനേജർ വിപിൻ.ടി.വർഗ്ഗീസ്, എൻ.ജെ. സജീവ്, പോൾ വർഗ്ഗീസ് എന്നിവർ നേതൃത്വം നല്കി.

Advertisment