Advertisment

യു.ഡി.എഫിന്റെ നേതൃത്വത്തിൽ ആലപ്പുഴ കളട്രേറ്റിന് മുന്നിൽ വമ്പിച്ച ജനകീയ ധർണ്ണ 12ന്

New Update

ആലപ്പുഴ:  കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനാധിപത്യവിരുദ്ധവും, ജദ്രോഹപരവുമായ നടപടികൾക്കും, അക്രമ ഭരണത്തിനുമെതിരെ ഡിസംബർ 12 ന് വ്യാഴാഴ്ച രാവിലെ 10ന് യു.ഡി.എഫിന്റെ നേതൃത്വത്തിൽ ആലപ്പുഴ കളട്രേറ്റിന് മുന്നിൽ വമ്പിച്ച ജനകീയ ധർണ്ണ സംഘടിപ്പിക്കുന്നു.

Advertisment

യു.ഡി.എഫ് .ജില്ലാ ചെയർമാൻ എം.മുരളിയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന ധർണ്ണ ജോസ് കെ.മാണി എം.പി.ഉദ്ഘാടനം ചെയ്യും.

കെ.പി.സി.സി. വൈസ് പ്രസിഡന്റ് വി.ഡി.സതീശൻ എം.എൽ.എ.മുസ്ലിംലീഗ് നിയമസഭാകക്ഷി നേതാവ് ഡോ.എം.കെ.മുനീർ, എൻ.കെ.പ്രേമചന്ദ്രൻ എം.പി., മോൻസ് ജോസഫ് എം.എൽ.എ, ജോണി നെല്ലൂർ, സി.പി.ജോൺ, ജി.ദേവരാജൻ ,ജോൺ ജോൺ, ഡി.സി.സി.പ്രസിഡൻറ് എം.ലിജു, മുൻ പ്രസിഡന്റ് ഏ.ഏ.ഷുക്കൂർ,

ഏ .എം.നസീർ, യു.ഡി.എഫ്.ജില്ലാ കൺവീനർ വി.ടി.ജോസഫ്, ജില്ലാ സെക്രട്ടറി അഡ്വ.ബി.രാജശേഖരൻ, വി.സി.ഫ്രാൻസിസ്, ജേക്കബ് എബ്രഹാം, അഡ്വ.സണ്ണിക്കുട്ടി, ജോർജ്ജ് ജോസഫ്, ഏ.നിസ്സാർ, കളത്തിൽ വിജയൻ ഹരിപ്പാട് സുരേഷ്, കെ.പി.സി.സി ഭാരവാഹികളായ അഡ്വ.സി.ആർ. ജയപ്രകാശ്,

ബി.ബാബുപ്രസാദ് എക്സ് എം.എൽ.എ., ഡി.സുഗതൻ എക്സ് എം.എൽ.എ., കെ.കെ.ഷാജു എക്സ് എം.എൽ.എ., അഡ്വ.ജോൺസൺ ഏബ്രഹാം, അഡ്വ.കെ.പി.ശ്രീകുമാർ ,മാന്നാർ അബ്ദുൾ ലത്തീഫ് ,ത്രിവിക്രമൻ തമ്പി ,തുടങ്ങിയവർ പ്രസംഗിക്കും.

സംസ്ഥാനത്തെ പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റികളുടെയും പ്രവർത്തനങ്ങൾ നവംമ്പർ ഒന്നുമുതൽ സ്തംഭിച്ചിരിക്കുകയാണെന്ന് യു.ഡി.എഫ്.ജില്ലാ ചെയർമാൻ എം.മുരളി ആരോപിച്ചു. ട്രഷറികളിൽ നൽകുന്ന ബില്ലുകളുടെ പേയ്മെന്റേ നടക്കുന്നില്ല.

തദ്ദേശ സ്ഥാപനങ്ങളുടെ പ്ലാൻ ഫണ്ട് ഫലത്തിൽ വെട്ടിക്കുറച്ചിരിക്കുകയാണ് ട്രഷറി ഉപരോധവും സർക്കാർ ഏർപ്പെടുത്തിയിരിക്കുന്നു.

കുട്ടനാട്ടിലെ കർഷകരെ സർക്കാർ വഞ്ചിച്ചിരിക്കുകയാണ്.കഴിഞ്ഞ വർഷത്തെ നെല്ല് സംഭരണവില കർഷകർക്ക് പി.ആർ.എസ്.പ്രകാരം നൽകിയ ബാങ്കുകൾക്ക് സർക്കാർ ഒരു വർഷം കഴിഞ്ഞിട്ടും ആ തുക നൽകാത്തതിനാൽ ബാങ്കുകൾ പലിശ സഹിതം ഈ തുക ഈടാക്കാൻ കർഷകർക്ക് നോട്ടീസ് അയച്ചിരിക്കുകയാണ്.

ഈ വർഷത്തെ നെല്ല് സംഭരണവിലയായി ഒരു രൂപ പോലും കുട്ടനാട്ടിൽ ഇതുവരെ കർഷകർക്കു നൽകിയിട്ടല്ലാ എന്നും മുരളി കുറ്റപ്പെടുത്തി.കയർമേള നടത്തിയ സർക്കാർ ചെറുകിട കയർ ഉല്പാദകരേയും അർദ്ധ പട്ടിണിക്കാരായ കയർ തൊഴിലാളികളേയും തീർത്തും അവഗണിച്ചിരിക്കുകയാണ്, തിരദേശ സംരക്ഷത്തിന് മൂന്നര വർഷക്കാലമായി ഒന്നും ചെയ്യാതിരുന്ന സർക്കാർ ഇപ്പോൾ തിരദേശക്കാരെ കണ്ണിൽപ്പൊടിയിട്ട് കബളിപ്പിക്കാൻ ശ്രമിക്കുകയാണ്.

സാമൂഹ്യ പെൻഷൻകാരെ മസ്റ്ററിംഗിന്റെ പേരിൽ പീഡിപ്പിക്കുകയാണ്. ജില്ലയിലെ എല്ലാ മേഖലകളെയും അവഗണിച്ച സർക്കാരിനെതിരായ ജനകീയ പ്രതിഷേധമാണ് 12നു നടക്കുന്ന കളട്രേറ്റ് ധർണ്ണ എന്ന് മുരളി പറഞ്ഞു.

Advertisment