Advertisment

പേരകുട്ടിയുടെ പിറന്നാള്‍ ആഘോഷം കമ്മ്യൂണിറ്റി കിച്ചണിലൂടെ ആഘോഷിച്ച് ക്ഷേത്രം മുഖ്യ കാര്യദർശി

New Update

എടത്വ:  തലവെടി പനയന്നൂര്‍കാവ് ത്രിപുര സുന്ദരി ക്ഷേത്രം മുഖ്യകാര്‍ദര്‍ശി ബ്രഹ്മശ്രീ. ആനന്ദന്‍ നമ്പൂതിരിയുടെ മകള്‍ അപര്‍ണ്ണയുടെ മകന്‍ പ്രണവിന്റെ ഒന്നാം ജന്മദിനാഘോഷമാണ് കമ്മ്യൂണിറ്റി കിച്ചണിലൂടെ ആഘോഷിച്ചത്.

Advertisment

തലവടി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന കമ്യൂണിറ്റി കിച്ചണിലൂടെ വെജിറ്റബിള്‍ ബിരിയാണി തയ്യാറാക്കി നല്‍കിയാണ് പിറന്നാള്‍ ആഘോഷിച്ചത്. ആനന്ദന്‍ നമ്പൂതിരി നിലവിളക്ക് കൊളുത്തി ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്തു.

publive-image

പ്രണവ് ആദ്യപൊതി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജനൂബ് പുഷ്പാകരന് നല്‍കി. ഭരദ്വാജ്, ഗിരിജാ അന്തര്‍ജനം, ഡോ. ഗീതു ഭരദ്വാജ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ അജിത്ത് കുമാര്‍ പിഷാരത്ത്, പി. കെ. വര്‍ഗീസ്, ബിനു സൂരേഷ്, മണിദാസ് വാസു, ക്ഷേത്ര മാനേജര്‍ അജികുമാര്‍ കലവറശേരില്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ രത്‌നമ്മ ഗോപി, കമ്മ്യൂണിറ്റി കിച്ചണ്‍ മോണിറ്ററിംഗ് കമ്മറ്റിയംഗം നന്ദകുമാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

പനയന്നൂര്‍കാവ് ത്രിപുര സുന്ദരി ക്ഷേത്രത്തിലാണ് തലവടി ഗ്രാമ പഞ്ചായത്തിന്റെ കമ്മ്യൂണിറ്റി കിച്ചണിന്റെ പ്രവര്‍ത്തനം നടക്കുന്നത്.

publive-image

ദിവസവും ഇരുനൂറിലധികം പൊതികള്‍ നല്‍കുന്ന കിച്ചണിലേക്ക് ആവശ്യമായ പാത്രങ്ങളും ഭക്ഷണം കൊടുക്കാന്‍ ബുദ്ധിമുട്ടുന്ന അവസരങ്ങളില്‍ അതിനുവേണ്ട സഹായങ്ങളും ആനന്ദന്‍ നമ്പൂതിരി ചെയ്ത് നല്‍കുന്നുമുണ്ടെന്ന് പ്രസിഡന്റ് ജനൂബ് പുഷ്പാകരന്‍ പറഞ്ഞു.

ആഘോഷങ്ങൾ ഒഴിവാക്കി കൊണ്ട് സമൂഹ കിച്ചണിൽ പേരക്കുട്ടിയുടെ ജന്മദിനം ആഘോഷിച്ചത് സമൂഹത്തിന് മാതൃകപരമാണെന്നും തലവടി ഗ്രാമ പഞ്ചായത്തിന്റെ കമ്മ്യൂണിറ്റി കിച്ചൺ സജീവമായി പ്രവര്‍ത്തിക്കുന്നതിന് ക്ഷേത്ര ഓഡിറ്റോറിയവും മറ്റ് സൗകര്യങ്ങളും ഒരുക്കിയതിലൂടെ മൂഖ്യകാര്‍ദര്‍ശി ബ്രഹ്മശ്രീ. ആനന്ദന്‍ നമ്പൂതിരിയുടെ സമൂഹത്തോടുള്ള പ്രതിബദ്ധത തെളിയിക്കുന്നതായും സൗഹൃദ വേദി ചെയർമാൻ ഡോ. ജോൺസൺ വി. ഇടിക്കുള പറഞ്ഞു.

Advertisment