Advertisment

തലവെടി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചണിൽ നിന്നും ഈസ്റ്റർ ദിനത്തിലും ഭക്ഷണ പൊതി വിതരണം ചെയ്തു

New Update

തലവെടി:  അശരണർക്കും നിരാലംബർക്കും കമ്മ്യൂണിറ്റി കിച്ചണിൽ നിന്നും ഭക്ഷണമെത്തിക്കുന്നതിന് ഈസ്റ്റർ തടസ്സമായില്ല.

Advertisment

publive-image

കൊറോണ വൈറസ് വ്യാപനം തടയുന്നതിന് ലോക് ഡൗൺ പ്രഖ്യാപിച്ചതിന് ശേഷം ആരും പട്ടണി കിടക്കാതിരിക്കനായി സംസ്ഥാന സർക്കാരിൻ്റെ നിർദ്ദേശ പ്രകാരം തലവെടി ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ തലവെടി തിരുപനയനൂർ കാവ് ദേവി ക്ഷേത്രത്തിൽ സജീവമായി പ്രവർത്തിച്ചു വരുന്ന കമ്മ്യൂണിറ്റി കിച്ചണിൽ നിന്നാണ് ഈസ്റ്റർ ദിനത്തിലും ഭക്ഷണ പൊതി വിതരണം ചെയ്തത്.

ഈസ്റ്റർ ദിനത്തിൽ 150 പേർക്ക് ഭക്ഷണ പൊതി വിതരണം ചെയ്യുന്നതിനാവശ്യമായ ഭക്ഷ്യസാധനങ്ങൾ സൗഹൃദ വേദി എത്തിച്ചിരുന്നു.

ബ്രഹ്മശ്രീ ആനന്ദൻ പട്ടമന നമ്പൂതിരി ആദ്യ പൊതിയിലേക്ക് ഭക്ഷണം വിളമ്പി. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. ജനൂബ് പുഷ്പാകരൻ , വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി. കെ. വർഗ്ഗീസ്, അംഗം അജിത്ത് കുമാർ പിഷാരത്ത്, മണിദാസ് , അനിരുപ് എം , സൗഹൃദ വേദി ചെയർമാൻ ഡോ. ജോൺസൺ വി. ഇടിക്കുള, സെക്രട്ടറി വിൻസൺ പൊയ്യാലുമാലിൽ, ട്രഷറർ സുരേഷ് പരുത്തിക്കൽ , സി.പി.എം ലോക്കൽ കമ്മിറ്റി അംഗം സുധീർ കെ.കെ എന്നിവർ ചേർന്ന് ആണ് ഭക്ഷണം പൊതിയാക്കിയത്.

സി. ഡി. എസ് ചെയർപെഴ്സൻ രത്നമ്മ ഗോപി, കെ. ടി. നന്ദകുമാർ കലവറശേരിൽ എന്നിവരുടെ നേതൃത്വത്തിൽ ഉള്ള 6 അംഗ സംഘം പാചകം ചെയ്യുന്ന ഭക്ഷണം സന്നദ്ധ സേന പ്രവർത്തകർ ആണ് 15 വാർഡുകളിലും ഭവനത്തിലെത്തി നിരാലംബർക്ക് നല്കുന്നത്.

കമ്മ്യൂണിറ്റി കിച്ചൺ പ്രവർത്തിക്കുന്നതിന് തിരുപനയനൂർ കാവ് ദേവി ക്ഷേത്രത്തിൻ്റെ സകല സൗകര്യങ്ങളും വിട്ടു നല്കിയ ക്ഷേത്ര ഭാരവാഹികളെ പ്രത്യേകം അഭിനന്ദിച്ചു.

Advertisment