Advertisment

കടതിണ്ണയിൽ അന്തിയുറങ്ങിയിരുന്ന വൃദ്ധന് ഇനി ദയാഭവൻ അഭയം

New Update

മാവേലിക്കര: പത്തുവർഷമായി കടതിണ്ണയിൽ അന്തിയുറങ്ങിയിരുന്ന കറുകച്ചാൽ ചെറുതുപ്പള്ളിയിൽ സി. എം. ജോയിക്ക് ഇനി ദയാഭവൻ അഭയമാകും.

Advertisment

ലോക് ഡൗൺ തുടങ്ങി രണ്ടു ദിവസം പിന്നിടുമ്പോഴാണ് ഭക്ഷണവും വെള്ളവും ലഭിക്കാതെ ക്ഷീണിതനായ ജോയിയെ ജനകീയ സമിതി സംസ്ഥാന ജനറൽ സെക്രട്ടറി അനി വർഗീസ്, റജി പാറപ്പുറം എന്നിവരുടെ ശ്രദ്ധയിൽപ്പെടുന്നത്.

publive-image

തുടർന്ന് അവർ സുഹൃത്തുക്കളായ ജോർജ്ജ് തഴക്കര , കെ എ എബ്രഹാം, അഡ്വ. അലക്സ് കളീയ്ക്കൽ, റജി കഴിപറമ്പിൽ, മാത്യു കണ്ടത്തിൽ, ബിജു പുതിയകാവ്, ഡയാനാ ജോണിക്കുട്ടി എന്നിവരുമായി ചേർന്ന് മാവേലിക്കരയിലെ കടതിണ്ണകളിൽ കഴിയുന്ന 40 ഓളം പേർക്ക് ആഹാരം എത്തിച്ചു കൊടുക്കാൻ തീരുമാനിച്ചു.

വീടുകളിൽ ഉണ്ടാക്കുന്ന ഭക്ഷണം വിഷു ദിനം വരെ നൽകി. ഈ സമയം പ്രായധിക്യവും ശാരീരിക ബുദ്ധിമുട്ടുള്ള ജോയി തന്നെ സുരക്ഷിതമായ എവിടെ എങ്കിലും എത്തിക്കണമെന്ന് പറഞ്ഞതിനെ തുടർന്ന് ദയാഭവൻ ഡയറക്ടർ ഫാ. പി. കെ. വർഗീസ്, തഹസിൽദാർ, സി. ഐ. വിനോദ് കുമാർ എന്നിവരുമായി സംസാരിച്ച് വിഷുവിനു തന്നെ ജോയിയെ കുളിപ്പിച്ച് പുത്തൻ വസ്ത്രവും അണിയിച്ച് ദയാഭവനിലേക്ക് കൊണ്ടുപോയി.

72 വയസുകാരനായ ജോയി 15 വർഷങ്ങൾക്ക് മുമ്പ് ഹോട്ടൽ ജീവനക്കാരനായിട്ടാണ് മാവേലിക്കരയിൽ എത്തുന്നത്. 5 വർഷം ഒരു ഹോട്ടലിൽ ജോലി ചെയ്തെങ്കിലും ആ ഹോട്ടൽ പൂട്ടിയതോടെ മറ്റെങ്ങും ജോലി കിട്ടാതെവരുകയും ഇതിൽ നിരാശനായ ജോയി കടതിണ്ണയിൽ അഭയം തേടുകയുമായിരുന്നു.

നന്മ പ്രവർത്തനങ്ങൾക്ക് എക്കാലവും മാതൃകയാകുന്ന അനി വർഗീസിനെയും സംഘത്തെയും സൗഹൃദ വേദി ചെയർമാൻ ഡോ. ജോൺസൺ വി. ഇടിക്കുള അഭിനന്ദിച്ചു.

Advertisment