Advertisment

ലോക്ക് ഡൗൺ നീട്ടിയ സാഹചര്യത്തിൽ ബോധവത്ക്കരണത്തിന് വ്യത്യസ്ത മാർഗ്ഗം സ്വീകരിച്ച് എടത്വാ പോലീസ്

New Update

എടത്വ: കൊറോനാ വ്യാപനം തടയുന്നതിന് ലക്ഷ്യമിട്ട് സർക്കാർ വീണ്ടും ലോക്ക് ഡൗൺ നീട്ടിയ സാഹചര്യത്തിൽ ബോധവത്ക്കരണത്തിന് വ്യത്യസ്ത മാർഗ്ഗം സ്വീകരിച്ചിരിക്കുകയാണ് എടത്വാ പോലീസ്.

Advertisment

സ്വീകരിക്കേണ്ട മുൻകരുതലുകളെപ്പറ്റി മതിലിൽ എഴുതിയിട്ടുണ്ട്. കൂടാതെ പ്രധാന കവാടത്തിൽ കൊറോണ വൈറസിൻ്റെ ദൃശ്യാവിഷ്ക്കാരവും പ്രദർശിപ്പിച്ചിട്ടുണ്ട്.

publive-image

എസ്. എച്ച്. ഓ. ജിജീഷ് , പ്രിൻസിപ്പൽ എസ്. ഐ. സിസിൽ ക്രിസ്റ്റിൽ രാജ് എന്നിവരുടെ നേതൃത്വത്തിലാണ് തയ്യാറാക്കിയത്.

കൂടാതെ സാനിറ്റൈസർ തുടങ്ങിയ എല്ലാ സൗകര്യങ്ങളും പോലീസ് സ്റ്റേഷനിൽ ഒരുക്കിയിട്ടുണ്ട്. പരാതികളുമായി എത്തുന്നവർക്ക് പോലും മാസ്ക് സ്റ്റേഷനിൽ നിന്ന് നല്കി ധരിപ്പിച്ചാണ് അകത്തേക്ക് പ്രവേശിപ്പിക്കുന്നത്.

publive-image

സമൂഹ അകലം പാലിക്കുന്നതിന് കർശന നിർദ്ദേശമാണ് പോലീസ് ഉദ്യോഗസ്ഥർ നല്കിക്കൊണ്ടിരിക്കുന്നത്.

ഡ്യൂട്ടിക്കിടയിൽ വിശന്ന് അലഞ്ഞ് തിരിഞ്ഞ് നടന്ന നായയ്ക്ക് പ്രിൻസിപ്പൽ എസ്. ഐ. സിസിൽ ക്രിസ്റ്റിൽ രാജ് ഭക്ഷണം നല്കിയ സംഭവം സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു.

Advertisment