Advertisment

അപൂർവ്വമായ സംഗമത്തിന് എടത്വാ സെന്റ് അലോഷ്യസ് കോളജ് വേദിയാകുന്നു

author-image
ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update

എടത്വ:  ഒരുകാലത്ത് കലാലയ രാഷ്ട്രീയത്തിന്റെ ചൂടും ചൂരുമറിഞ്ഞവർ വീണ്ടും ഒന്നിക്കുന്നു.പല നിറങ്ങളിലുള്ള കൊടികൾ പാറിക്കളിച്ച കലാലയം വീണ്ടും അപൂർവമായ സംഗമത്തിന് വേദിയാകും. മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിച്ചവരും വിളിപ്പിച്ചവരും വീണ്ടും ഒന്നിക്കുമ്പോൾ കലാലയ അങ്കണം മറ്റൊരു ചരിത്ര സംഭവത്തിന് കൂടി സാക്ഷിയാകും.

Advertisment

publive-image

എടത്വ സെന്റ് അലോഷ്യസ് കോളേജ് ഫോര്‍മര്‍ യൂണിയന്‍ മെംബേര്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ആണ് കുടുംബ സംഗമവും ഓണാഘോഷവും സെപ്റ്റംബര്‍ 13 ന് രാവിലെ 10 മണി മുതല്‍ കോളേജ് ആഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചിരിക്കുന്നത്.

1965 മുതല്‍ രാഷ്ട്രീയ വ്യത്യാസമില്ലാതെ ഉള്ള എടത്വ സെന്റ് അലോഷ്യസ് കോളേജിലെ സ്റ്റുഡന്റ്‌സ് യൂണിയനുകള്‍ക്ക് നേതൃത്വം കൊടുത്തിരുന്ന പൂര്‍വ്വ വിദ്യാര്‍ത്ഥി നേതാക്കളുടെ പ്രഥമ സംഗമത്തിനൊപ്പം കലാലയത്തില്‍ നിന്ന് വിരമിച്ച അധ്യാപകരും അനധ്യാപകരും സംഗമത്തില്‍ പങ്കെടുക്കും.

എഫ്.യു.എം.എഫ്. പ്രസിഡന്റ് ടോമി ജോര്‍ജ്ജ് അധ്യക്ഷത വഹിക്കും. പ്രമുഖ സംവിധായകന്‍ ശിവപ്രസാദ് കവിയൂര്‍ പ്രവര്‍ത്ത നോദ്ഘാടനം നിര്‍വ്വഹിക്കും. കുടുംബ സംഗമത്തിന്റെ ഉത്ഘാടനം സംവിധായകന്‍ വിജി തമ്പിയും, ഓണാഘോഷങ്ങളുടെ ഉത്ഘാടനം സിനിമാതാരം ബാബു നമ്പൂതിരിയും, ലോഗോ പ്രകാശനം യു. പ്രതിഭ എംഎല്‍എയും നിര്‍വ്വഹിക്കും.

പിന്നണി ഗായകന്‍ പ്രശാന്ത് പുതുക്കരിയും സംഘവും അവതരിപ്പിക്കുന്ന ഗാനമേളയും മിമിക്‌സ് പരേഡും നടക്കും.കലാലയത്തിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിൽ അത്തപൂക്കളം ഒരുക്കും. ഓണസദ്യയും ഉണ്ടാകും.

പൂര്‍വ്വ വിദ്യാര്‍ത്ഥികൾ, പ്രിന്‍സിപ്പല്‍മാർ, അധ്യാപക-അനദ്ധ്യാപക സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചവര്‍, ഗ്ലോബല്‍ അലുമ്‌നി അസോസിയേഷന്‍ പ്രവര്‍ത്തകര്‍, കോളേജ് മാനേജ്‌മെന്റ് പ്രതിനിധികള്‍ എന്നിവരെ ഉള്‍പ്പെടുത്തി വിപുലമായ സമ്മേളനം 2020 ല്‍ നടത്തുന്നതിനും ഒരുക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞതായി വര്‍ഗീസ് എം.ജെ., ടോമി ജോര്‍ജ്ജ്,ഡോ. ജോണ്‍സണ്‍ വി. ഇടിക്കുള,അസ്ഗര്‍ അലി, മോഹനന്‍ തമ്പി,അജോ ആന്റണി, ഷൈനി തോമസ്, ജെ.ടി.റാംസെ ,ജയൻ ജോസഫ് , രമേഷ്‌കുമാര്‍,എന്നിവർ അറിയിച്ചു. ഫോണ്‍. 9400231601.

Advertisment