Advertisment

എടത്വാ വികസന സമിതി പുതുവത്സര സംഗമവും സത്യപ്രതിജ്ഞ ചടങ്ങും നടന്നു

New Update

എടത്വ:  എടത്വാ വികസന സമിതി പുതുവത്സര സംഗമവും പുതുതായി തെരെഞ്ഞെടുക്കപ്പെട്ട ഭാരവാഹികളുടെ സത്യപ്രതിജ്ഞയും 2020 ജനുവരി 1 ന് 3 മണിക്ക് സെൻറ് ജോർജ് മിനി ഹാളിൽ നടന്നു.

Advertisment

പ്രസിഡന്റ് ആന്റണി ഫ്രാൻസിസ് കട്ടപ്പുറം അധ്യക്ഷത വഹിച്ചു.പുതുക്കരി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വി.എൻ. വിശ്വംഭരൻ ഉദ്ഘാടനം ചെയ്തു.

publive-image

മുൻ ഡി.ഇ.ഒ: പി.കെ ഗോപിനാഥൻ സത്യവാചകം ചൊല്ലി കൊടുത്തു. ജനറൽ സെക്രട്ടറി അഡ്വ.പി.കെ സദാനന്ദൻ നയപ്രഖ്യാപന പ്രസംഗം നടത്തി.വൈസ് പ്രസിഡന്റുമാരായ കുഞ്ഞുമോൻ പട്ടത്താനം ,ജോർജ് തോമസ് കളപ്പുര, ഷാജി തോട്ടുകടവിൽ , അഡ്വ.ഐസക്ക് രാജു ,

പി.ഡി.രമേശ് കുമാർ സെക്രട്ടറി എ.ജെ.കുഞ്ഞുമോൻ, ചീഫ് കോർഡിനേറ്റർ ഡോ.ജോൺസൺ വി. ഇടിക്കുള, എം .ജെ.ജോർജ്, പി.വി.എൻ മേനോൻ, എസ്. അരവിന്ദൻ, മിനു തോമസ് ,ജോജി തോമസ് ,അജി കോശി, വർഗ്ഗീസ്സ് ദേവസ്യ, സിബിച്ചൻ തോമസ് ,ജോൺസൺ എം. പോൾ, ഫിലിപ്പ് ജോസ് ,വിജയകുമാർ തായംങ്കരി, ഗ്രിഗ്രറി ജോസഫ് എന്നിവർ പ്രസംഗിച്ചു.

കുട്ടനാട് എം.എൽ.എ യുടെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപെടുത്തി. കുട്ടനാടിന്റെ ശുദ്ധജല ക്ഷാമം പരിഹരിക്കാൻ അധികൃതർ തയ്യാറാകണമെന്നും ഒറ്റക്കെട്ടായി അതിനുള്ള പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കാനും തീരുമാനിച്ചു.

Advertisment